പേരാവൂർ ബ്ലോക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഹരിതം ; സംസ്ഥാനത്ത് ആദ്യം

Share our post

പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളും കലാലയങ്ങളും ഹരിത , ശുചിത്വ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ .കെ . രത്‌നകുമാരി സമ്പൂർണ ഹരിതവിദ്യാലയം-കലാലയം പ്രഖ്യാപനവും മാതൃക വിദ്യാലയങ്ങൾക്കുള്ള ഉപഹാര വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .സുധാകരൻ അധ്യക്ഷനായി.

ഹരിത കലാലയങ്ങൾക്കുള്ള ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനും സർട്ടിഫിക്കറ്റ് വിതരണം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി .കെ. സത്യനും നിർവഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ .കെ .സോമശേഖരൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി .പി .വേണുഗോപാലൻ , ടി. ബിന്ദു , വി. ഹൈമാവതി , ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ , ജില്ലാ പഞ്ചായത്തംഗം വി. ഗീത , എ. ടി. കെ. മുഹമ്മദ് , കെ. എം .സുനിൽകുമാർ , ടി. എം .തുളസിധരൻ , നിഷാദ് മണത്തണ എന്നിവർ സംസാരിച്ചു.

ബ്ലോക്കിലെ ഏഴ്പഞ്ചായത്തിലായി 76 വിദ്യാലയങ്ങളും അഞ്ച് കോളേജുകളുമാണ് സർക്കാർ നിശ്ചയിച്ച ഗ്രേഡിലേക്ക് ഉയർന്നത്. കൃഷി , പച്ചത്തുരുത്തുകൾ, പൂന്തോട്ടങ്ങൾ എന്നിവയൊരുക്കിയ സ്‌കൂളുകളെ സ്റ്റാർ പദവി നൽകി മാതൃക വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത 14 സ്‌കൂളുകൾക്കും അഞ്ച് കലാലയങ്ങൾക്കും ഉപഹാരവും നൽകി. സമ്പൂർണ ഹരിത-ശുചിത്വ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് പേരാവൂർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!