Kannur
ബാലികയെയും അമ്മയെയും പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ
ചക്കരക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയുടെ അമ്മയെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയ കേസിലും അറസ്റ്റിൽ. മിടാവിലോട്ട് പാനേരിച്ചാൽ സ്വദേശി മാവിന്റകണ്ടി ഹൗസിൽ കെ കെ സദാനന്ദനെ (65) യാണ് ചക്കരക്കൽ എസ്എച്ച്ഒ എം പി ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ചക്കരക്കൽ സ്റ്റേഷൻ പരിധിയിലെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നേരത്തെ പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. റിമാൻഡിലായ ഇയാൾ ജാമ്യംകിട്ടി ജയിലിൽ നിന്ന് പുറത്തിറങ്ങിയതാണ്.പെൺകുട്ടിയുടെ മാതാവ് ഗർഭിണിയാണെന്ന വിവരം പിന്നീടാണറിഞ്ഞത്. മാനസിക വൈകല്യമുള്ള യുവതിയെ ഗർഭിണിയാക്കിയത് സദാനന്ദനായിരുന്നു. യുവതി ഇക്കാര്യം പറഞ്ഞെങ്കിലും ഇയാൾ നിഷേധിച്ചു. ബന്ധുക്കളും വിശ്വസിച്ചില്ല.കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയപ്പോൾ ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ പരിശോധനയ്ക്കൊപ്പം സദാനന്ദന്റെ രക്തസാമ്പിളും ശേഖരിച്ച് അയച്ചു. പരിശോധനാഫലം വന്നപ്പോഴാണ് യുവതിയെ ഗർഭിണിയാക്കിയത് സദാനന്ദനാണെന്ന് വ്യക്തമായത്. പോക്സോ കേസിൽ തലശേരി കോടതിയിൽ വിചാരണക്കായി പോയി മടങ്ങുമ്പോഴാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Kannur
അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി
കണ്ണൂർ: നഗരത്തിലെ അനധികൃത തെരുവു കച്ചവടങ്ങൾക്കെതിരെ കർശന നടപടിയുമായി കണ്ണൂർ കോർപറേഷൻ.നഗരത്തിലെ വിവിധ തെരുവോര കച്ചവടങ്ങൾ അധികൃതർ അടപ്പിച്ചു. പള്ളിക്കുന്ന് സെൻട്രൽ ജയിലിന് മുന്നിൽ അനധികൃത കച്ചവടം നടത്തിയ പഴം വിൽപനക്കാർ, മൺപാത്രക്കാർ തുടങ്ങിയവർക്കെതിരെയും നടപടി സ്വീകരിച്ച് സാധനങ്ങൾ എടുത്തുമാറ്റി. ജയിൽ ഭാഗത്ത് ലഹരി മരുന്ന് ഉൽപന്നങ്ങളുടെ വിൽപനയടക്കം നടക്കുന്നുണ്ടെന്ന പരാതി ഉയർന്നിരുന്നു.ജയിലിലേക്ക് നിരോധിതലഹരി ഉൽnന്നങ്ങൾ വലിച്ചെറിയുന്നതിനുള്ള സഹായം പുറത്തുള്ളവരിൽനിന്ന് ലഭിക്കുന്നതായ ജയിൽ സൂപ്രണ്ടിന്റെ ഉൾപ്പെടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് നടപടി.
Kannur
അനധികൃത വയറിങ്: കർശന നടപടിയുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്
കണ്ണൂർ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൽ നിന്നും ലഭിച്ച നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.എം ഷീജ അറിയിച്ചു.വൈദ്യുതീകരണ ജോലികൾ അംഗീകൃത ലൈസൻസ് ഉള്ളവരെയാണ് ഏൽപ്പിക്കുന്നതെന്ന് ഉടമസ്ഥർ ഉറപ്പാക്കണം. ലൈസൻസില്ലാത്തവർ വഴിയാണ് വയറിങ് നടത്തിയതെന്ന് കണ്ടെത്തിയാൽ അത്തരം കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ നൽകുന്നത് വിലക്കാനും അതിന് കൂട്ടുനിൽക്കുന്ന കോൺട്രാക്ടർമാരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുന്നതിനുമുള്ള ശുപാർശയോടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയെ അറിയിക്കും.നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വ്യാപകമായി വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതായി ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വകുപ്പ് നടപടികൾ കർശനമാക്കിയത്.
Kannur
കോര്പ്പറേഷന് ഗ്ലോബല്‍ ജോബ് ഫെയര്‍; ‘വാക് വിത്ത് മേയര്‍’ അഞ്ചിന്
കണ്ണൂര്‍: മുനിസിപ്പല്‍ കോര്പ്പറേഷന് ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ഗ്ലോബല്‍ ജോബ് ഫെയറിന്റെ പ്രചരണ ക്യാമ്പയിന്റെ ഭാഗമായുള്ള ‘വാക് വിത്ത് മേയര്‍’ പരിപാടി ഞായറാഴ്ച നടക്കും. വൈകിട്ട് നാലിന് പയ്യാമ്പലം ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബീച്ചിലെത്തിയവരുമായി സംവദിക്കും. പരിപാടിക്ക് മാറ്റുകൂട്ടാന്‍ വ്ളോഗര്‍മാരും പങ്കെടുക്കും. പരിപാടിയുടെ സമാപനത്തില്‍ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഗ്ലോബല്‍ ജോബ് ഫെയറിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്. ക്യാമ്പസ് ഇന്‍ മേയര്‍, വ്യാപാരി വ്യവസായികളുമൊത്ത് മുഖാമുഖം തുടങ്ങിയ പരിപാടികളും നടത്തിയിരുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് www.kannurglobaljobfair.com എന്ന വെസ്ബൈറ്റിലൂടെ ഗ്ലോബല്‍ ജോബ് ഫെയറിനായി രജിസ്റ്റര്‍ ചെയ്യാം. തൊഴിലധിഷ്ഠിത എക്സ്പോ, എജ്യുക്കേഷന്‍ ആന്‍ഡ് കരിയര്‍ ഫെസ്റ്റിവല്‍, ആഗോള തൊഴില്‍ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, പ്രസന്റേഷനുകള്‍, കോര്‍പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളില്‍ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ നിരവധി സെഷനുകളും ജോബ് ഫെയറിന്റെ ഭാഗമായി നടക്കും. ബ്രാന്റ്ബേ മീഡിയയുടെ സഹകരണത്തോടെയാണ് കോര്പ്പറേഷന് ഗ്ലോബല്‍ ജോബ് ഫെയര്‍ നടത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു