വാട്സാപ്പില്‍ ഇനി ഈ വാക്കുകള്‍ ഉപയോഗിക്കാൻ പാടില്ല

Share our post

രാജ്യത്ത് സന്ദേശങ്ങള്‍ കൈമാറുന്നതിനായി ആളുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് വാട്സാപ്പ്. രണ്ട് ബില്യണ്‍ ആളുകള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് 2024 ജനുവരിയില്‍ മാത്രമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ വാട്സാപ്പില്‍ നമ്മള്‍ പറയുന്ന ചില വാക്കുകളും ഉള്ളടക്കങ്ങളും കാരണം വാട്‌സാപ്പില്‍ നിരോധനം ലഭിക്കാനും ചിലപ്പോള്‍ നിയമ നടപടികള്‍ക്കും കാരണമായേക്കാം. ഭീഷണിപ്പെടുത്തുന്നതോ അശ്ലീലമോ നിയമവിരുദ്ധമോ ആയ സന്ദേശങ്ങള്‍ അയക്കാന്‍ പാടില്ല. ഗ്രാഫിക് അക്രമം, വിദ്വേഷ പ്രസംഗം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു ഉള്ളടക്കവും ഇതില്‍ ഉള്‍പ്പെടും. പ്രമോഷണല്‍ സന്ദേശങ്ങളോ സ്പാമോ അയക്കുന്നത് ഒഴിവാക്കണം.

തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍, തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുക ഇവയൊക്കെ വാട്‌സാപ്പ് നിരോധനത്തിലേക്ക് കൊണ്ടുവരാം. ഓരോ വിവരങ്ങളും മറ്റുള്ളവരിലേക്ക് അയക്കുന്നതിന് മുന്‍പ് അതിലെ കൃത്യത ഉറപ്പാക്കണം. കോണ്‍ടാക്റ്റുകളില്‍ നിങ്ങളുടെ നമ്പര്‍ സേവ് ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് ബള്‍ക്ക് മെസേജിങ് നിരോധിച്ചിരിക്കുന്നു. സ്പാമോ പ്രമോഷണല്‍ സന്ദേശങ്ങളോ അയക്കുന്നത് ഒഴിവാക്കണം. ഒപ്പം ഫയലുകള്‍ അയക്കുമ്പോള്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.ഷെയര്‍ ചെയ്യുന്ന ഈ ഫയലുകള്‍ നിയമാനുസൃതവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കണം. വൈറസുകള്‍ അടങ്ങിയ ഫയലുകള്‍ സെന്റ് ചെയ്യുന്നത് വാട്ട്സാപ്പിന്റെ നയങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസിങ് പ്രക്രിയയിലൂടെ ഒരു അവലോകന പ്രക്രിയ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ട് വാട്‌സാപ്പ്. ഇതിലൂടെ നാം അയക്കുന്ന സന്ദേശങ്ങള്‍ വാട്‌സാപ്പ് മനസിലാക്കും. മറ്റ് ഉപയോക്താക്കള്‍ നിങ്ങളെ എപ്പോഴെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ആയിരിക്കും ഇത്തരം നടപടികളിലൂടെ പോകുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!