‘ദിശ 2024’ ഉന്നത വിദ്യഭ്യാസ പ്രദർശനം ആറു മുതൽ

മട്ടന്നൂർ: തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ‘ദിശ 2024’ ഉന്നത വിദ്യഭ്യാസ പ്രദർശനം ആറ്,ഏഴ് തീയതികളിൽ കൂടാളി ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ഏഴിന് രാവിലെ 10ന് കെ.കെ.ശൈലജ എം.എൽ.എ.ഉദ്ഘാടനം ചെയ്യും.തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനാറാണി അദ്ധ്യക്ഷത വഹിക്കും. വിദ്യാർഥികൾക്കായി സെമിനാറുകൾ, അഭിരുചി പരീക്ഷകൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവയുണ്ടാകും. എ.ഐ,സിവിൽ സർവീസ്,എൻട്രൻസ് പരീക്ഷകൾ, സംരംഭകത്വം തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും നടത്തും. 20 പെതുമേഖലാ സ്ഥാപനങ്ങളും ജില്ലയിലെ 56ഓളം സ്‌കൂളുകളിൽ നിന്നായി 3000ത്തിലധികം കുട്ടികളും പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ കെ.ടി.റീന ഭാസ്‌കർ, പ്രഥമാധ്യാപകൻ കെ.വി.മനോജ്,പി.ടി.എ.പ്രസിഡന്റ് കെ.സുനിൽ,സി.മനീഷ്,ടി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.