ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായിക ക്ഷമതാ പരീക്ഷ

കണ്ണൂർ:വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിവിധ എൻ.സി.എ തസ്തികകൾ എൻ.സി.എ എസ്ടി (കാറ്റഗറി നമ്പർ 226/2023) എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 229/2023, എൻ.സി.എ ധീവര (കാറ്റഗറി നമ്പർ 231/2023) എൻ.സി.എ എസ്.സി.സി.സി (കാറ്റഗറി നമ്പർ 233/2023) എന്നീ തസ്തികകളുടെ കണ്ണൂർ ജില്ലയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പുരുഷ ഉദ്യോഗാർഥികൾക്കായുള്ള കായിക ക്ഷമതാ പരീക്ഷ ഡിസംബർ 10നും വനിതാ ഉദ്യോഗാർഥികൾക്കായുള്ള കായിക ക്ഷമതാ പരീക്ഷ ഡിസംബർ 11നും എം.എസ്.പി പരേഡ് ഗ്രൗണ്ട്, അപ്പ് ഹിൽ മലപ്പുറത്ത് രാവിലെ 5.30 മുതൽ നടക്കും. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺരോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റിലെ നിർദേശ പ്രകാരം കായിക ക്ഷമതാ പരീക്ഷയ്്ക്ക് ഹാജരാകണം. ഫോൺ: 0497 2700482.