ബാങ്ക് അക്കൗണ്ട് ഉടമക്ക് ഇനി നാല് നോമിനികള്‍ വരെയാകാം: ബാങ്കിങ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

Share our post

ബാങ്കിങ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.ബാങ്ക് അക്കൗണ്ട് ഉടമക്ക് നാല് നോമിനികളെ വരെ വയ്ക്കാൻ വ്യവസ്ഥ ചെയ്യുന്നത് അടക്കമുള്ള ഭേദഗതികളാണ് ലോക്‌സഭ അംഗീകരിച്ചത്.നിലവില്‍ നിക്ഷേപകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ഒരാളെയാണ് നോമിനായി ചേര്‍ക്കാന്‍ കഴിയുക. ഇത് നാലായി ഉയർത്തുക വഴി നിക്ഷേപം സംബന്ധിച്ച തര്‍ക്കം ഒഴിവാക്കാന്‍ കഴിയും.അക്കൗണ്ട് ഉടമകള്‍ക്ക് നോമിനിയെ വയ്ക്കുന്നതോട് ഒപ്പം ഇവര്‍ക്കുള്ള പങ്കാളിത്തം തീരുമാനിക്കാന്‍ കൂടി അനുമതി നല്‍കുന്നതാണ് പുതിയ ബില്‍.അവകാശിയില്ലാത്ത ഓഹരികള്‍, പലിശ, ബോണ്ട്, ലാഭ വിഹിതം എന്നിവ ഇനി നിക്ഷേപകരുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് മാറ്റാന്‍ ബില്‍ അനുമതി നല്‍കുന്നു. ഇത് വ്യക്തികളെ ഫണ്ടില്‍ നിന്ന് കൈമാറ്റങ്ങളോ റീഫണ്ടുകളോ ക്ലെയിം ചെയ്യാന്‍ അനുവദിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!