ഐ.ടി.ഐകളിൽ സമയമാറ്റം നടപ്പായി: ശനിയാഴ്ച അവധി

Share our post

സംസ്ഥാനത്തെ ഐ.ടി.ഐകളുടെ പ്രവർത്തന സമയത്തിലെ മാറ്റം നടപ്പായി. തൊഴിലും നൈപുണ്യവും വകുപ്പാണ് ഉത്തരവിറക്കിയത്.തിങ്കളാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വന്നു. 1,600 മണിക്കൂറിൽ നിന്ന് 1,200 മണിക്കൂറാക്കി പഠന സമയം കുറച്ച് കൊണ്ടുള്ള കേന്ദ്ര തൊഴിൽ മന്ത്രാലയം ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഐ.ടി ഐകളിലും സമയക്രമം മാറ്റം വരുത്തിയത്.പുതിയ തീരുമാന പ്രകാരം എല്ലാ ശനിയാഴ്ചകളിലും ട്രെയിനികൾക്ക് അവധി ആയിരിക്കും. എന്നാൽ അധ്യാപകർ എത്തണം.

ശനിയാഴ്ച അവധി നൽകിയതിനാൽ പഠന സമയത്തിൽ ദിവസവും 20 മിനിറ്റ് കണ്ട് വർധിപ്പിച്ചിട്ടുണ്ട്.രാവിലെ 7.30 മുതൽ മൂന്ന് മണി വരെയുള്ള ഷിഫ്റ്റും 10 മണി മുതൽ 5.30 വരെയുള്ള ഷിഫ്റ്റുമാണ് പുതിയ സമയ ക്രമത്തിൽ ഉൾപ്പെടുത്തിയത്. നേരത്തേ ഇത് 7.50 മുതൽ മൂന്ന് മണി വരെയും 10 മണി മുതൽ 5.10 വരെയുമായിരുന്നു.ഏതെങ്കിലും കാരണത്താൽ മറ്റ് ദിവസങ്ങളിൽ അവധി വരുന്നുണ്ടെങ്കിൽ ശനിയാഴ്ച ഉപയോഗിക്കണം എന്നും ഉത്തരവ് പറയുന്നു. പാഠ്യേതര സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ശനിയാഴ്ചകൾ വിനിയോഗിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!