സമ്പൂർണ ഹരിതവിദ്യാലയം-കലാലയം ; പേരാവൂർ ബ്ലോക്ക്തല പ്രഖ്യാപനം നാളെ

Share our post

പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലുള്ള 74 വിദ്യാലയങ്ങളും, അഞ്ച് കോളേജുകളും ഹരിതമായി മാറിയതിന്റെ ബ്ലോക്ക്‌തല പ്രഖ്യാപനം വ്യാഴാഴ്ച നടക്കും.വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും, കലാലയങ്ങൾക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യനും മാതൃക വിദ്യാലയങ്ങൾക്കുള്ള ഉപഹാരം പഞ്ചായത്ത് ജോയിന്റ് ഡയറക്റ്റർ ടി. ജെ.അരുണും, സർട്ടിഫിക്കറ്റ് വിതരണം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി കെ സത്യനും നിർവഹിക്കും. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!