തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2024 മെയ് 31ന് രണ്ട് വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹത. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾ ടൈം ഡിഗ്രി, പി ജി പ്രൊഫഷണൽ കോഴ്‌സുകൾ, പോളിടെക്‌നിക്, എഞ്ചിനീയറിംഗ്, മെഡിസിൻ, അഗ്രികൾച്ചർ, നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിൽ ഉപരിപഠനത്തിനാണ് ധനസഹായം. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷാ ഫോം കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എല്ലാ ഓഫീസുകളിലും ജനുവരി 31 വരെ സ്വീകരിക്കുമെന്ന് സിഇഒ അറിയിച്ചു. ഫോൺ : 0477 2251577.