പമ്പയിലിറങ്ങുന്നതിന്‌ ഏർപ്പെടുത്തിയ നിരോധനത്തിൽ ഇളവ്‌

Share our post

ശബരിമല : മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പമ്പാ നദിയിൽ തീർഥാടകർ ഇറങ്ങുന്നതിനും കുളിയ്‌ക്കുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്‌. മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടായതിനെ തുടർന്നാണ്‌ ഇളവ്‌ അനുവദിച്ചത്‌. തീർഥാടകർക്ക്‌ പമ്പയിൽ കുളിയ്‌ക്കുന്നതിനായി ഇറങ്ങാം.ശക്തമായ അടിയൊഴുക്കിനുള്ള സാധ്യത ഉള്ളതിനാൽ തീർഥാടകർ പമ്പയിൽ ഇറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം. പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും ദുരന്തനിവാരണസേനയുടെയും പ്രത്യേക സംഘങ്ങളെ പമ്പയുടെ ഇരുകരകളിലും സജ്ജമാക്കിയിട്ടുണ്ട്‌. ഇവർ നൽകുന്ന മുന്നറിയിപ്പുകൾ തീർഥാടകർ കർശനമായി പാലിക്കണമെന്ന്‌ ശബരിമല എ.ഡി.എം ഡോ. അരുൺ എസ്‌ നായർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!