കെ.എസ്.ഇ.ബിയുടെ സുപ്രധാന അറിയിപ്പുകള്‍ അറിഞ്ഞിരിക്കണം! ഇനിമുതല്‍ ഈ ഏഴു കാര്യങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രം

Share our post

തിരുവനന്തപുരം: ഡിസംബർ മാസം തുടങ്ങിയതോടെ ഉപഭോക്താക്കള്‍ കെ എസ് ഇ ബിയുടെ സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം.പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമാകും സാധ്യമാകുക. വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ അപേക്ഷകള്‍ പൂർണ്ണമായും ഓണ്‍ലൈനാക്കാൻ തീരുമാനിച്ചതെന്ന് കെ എസ് ഇ ബി നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രധാനമായും 7 കാര്യങ്ങളാണ് കെ.എസ്.ഇ.ബി ഇത് സംബന്ധിച്ച്‌ അറിയിച്ചിട്ടുള്ളത്.

പുതിയ കണക്ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസില്‍ നേരിട്ടുള്ള പേപ്പർ അപേക്ഷകള്‍ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെ എസ് ഇ ബി വ്യക്തമാക്കിയിട്ടുണ്ട്.

കെ. എസ്. ഇ ബിയുടെ അറിയിപ്പ് ഇപ്രകാരം

പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ അപേക്ഷകള്‍ പൂർണ്ണമായും ഓണ്‍ലൈനാക്കാൻ കെ എസ് ഇ ബി.

1 പുതിയ കണക്ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഡിസംബർ 1 മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുക.

2 സെക്ഷൻ ഓഫീസില്‍ നേരിട്ടുള്ള പേപ്പർ അപേക്ഷകള്‍ പൂർണ്ണമായും ഒഴിവാക്കും.

3 ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കും.

4 അപേക്ഷാ ഫോം കെ എസ് ഇ ബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ല്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും.

5 അപേക്ഷാഫീസടച്ച്‌ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റെടുക്കും.

6 എസ്റ്റിമേറ്റനുസരിച്ചുള്ള പണമടച്ചാല്‍ ഉടൻ സീനിയോറിറ്റി നമ്ബരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സാപ് സന്ദേശമായി ലഭിക്കും.

7 അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാനും ഉപഭോക്താവിനു കഴിയും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!