മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

കൂട്ടുപുഴ: കേരള കർണ്ണാടക അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം പോലീസ് ചെക്ക് പോസ്റ്റിന് സമീപം ടോറസ് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ജാർഖണ്ഡ് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്. 5 പേരെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡ് നിർമ്മാണ മെഷീനറികളുവായി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. തകർച്ചയിലായ മാക്കൂട്ടം ചുരം റോഡിൽ ദിനം പ്രതി അപകടങ്ങൾ തുടരുകയാണ്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.