നിങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഉപയോക്താവാണോ? എങ്കിൽ ശ്രദ്ധിക്കുക, പുതിയ ഒരു തട്ടിപ്പ് വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ തന്നെയാണ് ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യാജ സന്ദേശമാണ് മുന്നറിയിപ്പുകൾക്ക് കാരണമായിരിക്കുന്നത് റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതിനായി ഒരു APK ഫയൽ ഡൗൺലോഡ് ചെയ്യാൻ എസ്.ബി.ഐ നിർദേശിക്കുന്നു എന്ന വ്യാജേനയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ എസ്.ബി.ഐ ഒരിക്കലും ഒരു APK ഫയൽ ലിങ്ക് എസ്.എം.എസ്/വാട്സ് ആപ്പ് മാർഗങ്ങളിൽ കൂടി അയയ്ക്കില്ല.
ഇത്തരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപരിചിതമായ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിർദേശിക്കുന്നു.ഇത്തരം സന്ദേശങ്ങൾ എസ്.ബി.ഐയുടെ ഔദ്യോഗിക ചാനലുകൾ വഴി വെരിഫൈ ചെയ്യേണ്ടതാണ്. നിങ്ങൾക്ക് അസാധാരണമായി ഒരു സന്ദേശം ലഭിക്കുകയോ, സന്ദേശത്തിലൂടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ ജാഗ്രത പുലർത്തുക. ഇവിടെ ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കുമായി ബന്ധപ്പെടുക. ജാഗ്രതയോടെയും, ശ്രദ്ധയോടെയുമിരിക്കുന്നത് നിങ്ങളുടെ പണം നഷ്ടപ്പെടുന്നത് തടയും.റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതിനായി ഒരു APK ഫയൽ ഡൗൺലോഡ് ചെയ്യാൻ എസ്.ബി.ഐ നിർദേശിക്കുന്നു എന്ന വ്യാജേനയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ എസ്.ബി.ഐ ഒരിക്കലും ഒരു APK ഫയൽ ലിങ്ക് എസ്.എം.എസ്/വാട്സ് ആപ്പ് മാർഗങ്ങളിൽ കൂടി അയയ്ക്കില്ല. ഇത്തരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപരിചിതമായ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിർദേശിക്കുന്നു.
ഇത്തരം സന്ദേശങ്ങൾ എസ്.ബി.ഐയുടെ ഔദ്യോഗിക ചാനലുകൾ വഴി വെരിഫൈ ചെയ്യേണ്ടതാണ്. നിങ്ങൾക്ക് അസാധാരണമായി ഒരു സന്ദേശം ലഭിക്കുകയോ, സന്ദേശത്തിലൂടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ ജാഗ്രത പുലർത്തുക. ഇവിടെ ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കുമായി ബന്ധപ്പെടുക. ജാഗ്രതയോടെയും, ശ്രദ്ധയോടെയുമിരിക്കുന്നത് നിങ്ങളുടെ പണം നഷ്ടപ്പെടുന്നത് തടയും.
ഇനി നൽകിയിരിക്കുന്ന വിധമാണ് തട്ടിപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ‘നിങ്ങളുടെ എസ്.ബി.ഐ നെറ്റ് ബാങ്കിങ് റിവാർഡ് പോയിന്റുകളുടെ (16,870 രൂപ) കാലാവധി ഇന്ന് അവസാനിക്കും. അവ എസ്.ബി.ഐ റിവാർഡ് ആപ്ലിക്കേഷൻ വഴി റെഡീം ചെയ്യുക. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും നിങ്ങളുടെ റിവാർഡ് ബാങ്ക് ഡെപ്പോസിറ്റായി ലഭിക്കാൻ ക്ലെയിം ചെയ്യുകയും ചെയ്യുക. താങ്ക് യൂ, ടീം എസ്.ബി.ഐ’ (‘Your SBI NetBanking Reward points (Rs 16870.00) will expire today! Redeem them now through the SBI REWARD App. Install & claim your reward by cash deposit in your account.Thank you,Team SBI’)
ഔദ്യോഗികമായി ലഭിച്ച സന്ദേശങ്ങളാണോ എന്നത് എല്ലായ്പ്പോഴും പരിശോധിക്കുകസംശയകരമായ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്ത കോൺടാക്ട് വിവരങ്ങൾ ഉപയോഗിച്ച് ബാങ്കുമായി ബന്ധപ്പെടുകഅപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ, ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ അരുത്തട്ടിപ്പുകാർ പൊതുവെ ഉപയോഗിക്കുന്ന ചില സൂചനകൾ തിരിച്ചറിയാൻ ശ്രമിക്കുക. ഉദാഹരണത്തിന് ഒരു എമർജൻസി സന്ദേശം എന്ന നിലയിലുള്ള ഭാഷാപ്രയോഗം, അക്കൗണ്ട് സസ്പെൻഡ് ചെയ്യുമെന്ന തരത്തിലുള്ള ഭീഷണികൾ, വ്യക്തിഗത വിവരങ്ങൾ ആരായുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാംഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങൾ സെൻസിറ്റീവ് ഡാറ്റ ഇ-മെയിൽ, ടെക്സ്റ്റ് സന്ദേശം എന്നീ നിലകളിൽ നൽകാൻ ആവശ്യപ്പെടുകയില്ല സന്ദേശങ്ങൾ വഴി ലഭിക്കുന്ന തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ, ലിങ്കുകൾ എന്നിവ ഒഴിവാക്കുകബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ, ആപ്ലിക്കേഷനുകൾ തുടങ്ങിയവ മാത്രം ഉപയോഗിച്ച് വിനിമയങ്ങൾ, അക്കൗണ്ട് മാനേജ്മെന്റ് എന്നിവ നടത്തുക.