കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിവിഷം ലഭ്യമാക്കും

പാമ്പ് കടിയേറ്റുള്ള മരണം കുറയ്ക്കാൻ സംസ്ഥാനത്തെ എല്ലാ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിവിഷം ലഭ്യമാക്കും.850-ഓളം കുടുംബ ആരോഗ്യ കേന്ദ്രങ്ങളുണ്ട്. ഒരു വർഷത്തിനകം ഈ നടപടി പൂർത്തിയാകും.സംസ്ഥാനത്ത് ഈ വർഷം മനുഷ്യ-വന്യജീവി സംഘർഷത്തിൽ മരിച്ച 44 പേരിൽ 22 പേരും പാമ്പ് കടിയേറ്റാണ് മരിച്ചത്.ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, മൃഗ സംരക്ഷണം, റവന്യു എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് വനം വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.അഞ്ച് വർഷത്തിനിടെ 221 പേർ പാമ്പ് കടിയേറ്റ് മരിച്ചെന്നാണ് വനം വകുപ്പിന്റെ കണക്ക്.