ഇരിട്ടി എം.ജി കോളേജില്‍ ശനിയാഴ്ച സയന്‍സ് ക്വിസ് മത്സരം സംഘടിപ്പിക്കും

Share our post

ഇരിട്ടി:ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ 2004-2007 ബാച്ചിലെ ബി.എസ്. സി ഫിസിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന ജെയിസ് ടോമിന്റെ സ്മരണാര്‍ത്ഥം ഇരിട്ടി എം.ജി കോളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ഫിസിക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംയുക്തമായി നവംബര്‍ 30 ശനിയാഴ്ച കോളേജില്‍ വെച്ച് ജെയ്‌സ് ടോം മെമ്മോറിയല്‍ സയന്‍സ് ക്വിസ് മത്സരം നടത്തും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച രാവിലെ 9 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 7907144929 നമ്പറില്‍ ബന്ധപെടേണ്ടതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!