പേരാവൂരിൽ ഗ്ലോറിയ അഡ്വർടൈസിങ്ങ് ആൻഡ് ഫ്‌ളക്‌സ് പ്രിന്റിങ്ങ് പ്രവർത്തനം തുടങ്ങി

പേരാവൂർ: നിടുമ്പൊയിൽ റോഡിൽ പോലീസ് സ്റ്റേഷനു സമീപം ആര്യൻ ആർക്കേഡിൽ ഗ്ലോറിയ അഡ്വർടൈസിങ്ങ് ആൻഡ് ഫ്‌ളക്‌സ് പ്രിന്റിങ്ങ് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യു.എം.സി യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. കല്ലുമുതിരക്കുന്ന് ഇടവക വികാരി ഫാ.ജോസഫ് കക്കട്ടിൽ ആശീർവാദം നിർവഹിച്ചു.
വാർഡ് മെമ്പർ എം.ശൈലജ, കെ.സി.സനിൽ കുമാർ, അഡ്വ.ഷഫീർ ചെക്യാട്ട്, കെ.എം.ബഷീർ, പി.പുരുഷോത്തമൻ, ഷബി നന്ത്യത്ത്, രാജീവൻ എ.ഡി.മാക്‌സ്, വിനോദ് നാച്ചു, അനൂപ് അനുദീപം, ബിജു സ്‌പെയ്‌സ്, രതീഷ് ഗായത്രി, പ്രശാന്ത് ഡിസൈൻ, അബ്ദുള്ള കണിയാട്ടയിൽ, ബിജുമാത്യു ഗ്ലോറിയ എന്നിവർ സംസാരിച്ചു.
എല്ലാവിധ പ്രിന്റിങ്ങ് വർക്കുകൾ, യു.വി.ഫ്‌ളക്‌സ് പ്രിന്റിങ്ങ്, ട്രോഫി-മെമന്റോ, ഓട്ടോ ആക്‌സസറീസ് തുടങ്ങിയവ ഇവിടെ ലഭ്യമാണെന്ന് മാനേജ്‌മെന്റ് പറഞ്ഞു. ഫോൺ: 9496646357.