627 ടൗണുകളും പൊതുസ്ഥലങ്ങളും ഹരിത പദവിയിലേക്ക്

Share our post

കണ്ണൂർ:ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രത്യേക ഇടപെടലിലൂടെ 627 ടൗണുകളും പൊതുസ്ഥലങ്ങളും ഹരിത പദവിയിലേക്ക്. ഹരിത ശുചിത്വ സുന്ദര ജില്ലയാകാൻ ആറ് മേഖലകളിൽ പ്രത്യേക കർമപദ്ധതി തയ്യാറായി. ഹരിത ടൗണുകൾ, ഹരിത പൊതുസ്ഥലങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ ഹരിത കലാലയങ്ങൾ എന്നിങ്ങനെ സമ്പൂർണ ശുചിത്വ ജില്ലയെന്ന ലക്ഷ്യം കൈവരിക്കാനാണ്‌ പദ്ധതി. ജില്ലയിൽ 243 ടൗണുകളെ ഹരിതടൗണുകളാക്കും. 57 ടൗണുകൾ ഇതിനകം ഹരിതപദവിയിലെത്തി. ബാക്കി 186 ടൗണുകൾ 2025 ജനുവരി 26നകം ഹരിത പദവിയിലേക്കെത്തും. മാർക്കറ്റുകളായും പൊതുസ്ഥലങ്ങളായും കണ്ടെത്തിയ 463 എണ്ണത്തിൽ 22 എണ്ണം ഹരിതപദവി നേടി. ബാക്കി 441 എണ്ണം ഡിസംബർ 31നകം ഹരിതപദവിയിലെത്തും. 39 ടൂറിസം കേന്ദ്രങ്ങളെയും ഹരിതടൂറിസം കേന്ദ്രങ്ങളാക്കും. ഇരുപതിനായിരം കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ 4,947 ഹരിതപദവി നേടിയിട്ടുണ്ട്. 95 കലാലയങ്ങളിൽ 41 ഹരിതകലാലയ പദവി നേടി. ബാക്കി 54 എണ്ണം ഡിസംബർ 31നകം ഹരിതപദവി നേടും.

1,629 വിദ്യാലയങ്ങളിൽ 980 എണ്ണത്തിന്‌ ഹരിതപദവി ലഭിച്ചു. 649 വിദ്യാലയങ്ങൾ ഡിസംബർ 31നകം ഹരിതപദവി നേടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌ ശിൽപ്പശാല രൂപംനൽകി. 4,659 സ്ഥാപനങ്ങളിൽ 1,391 എണ്ണത്തിന് ഹരിതസ്ഥാപന പദവി ലഭിച്ചു. ബാക്കിയുള്ളവയെയും ഹരിതപദവിയിലെത്തിക്കാനുള്ള നടപടികൾ ജില്ലാ ശിൽപ്പശാല ചർച്ചചെയ്‌തു. രണ്ടാംദിവസത്തെ ശിൽപ്പശാല തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണൽ ഡയരക്ടർ ബി കെ ബലരാജ് ഉദ്ഘാടനംചെയ്തു. ജോ. ഡയറക്ടർ ടി ജെ അരുൺ അധ്യക്ഷനായി.
ശുചിത്വമിഷൻ സംസ്ഥാന പ്രതിനിധികളായ മെൽവിൻ ഡാനിയൽ, പൂജാ മേനോൻ, കെ.എസ്ഡബ്ല്യുഎം.പി എൻജിനിയർ ശ്യാമപ്രസാദ്, ഹരിതകേരളം ജില്ലാ കോ–– ഓഡിനേറ്റർ ഇ.കെ സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ-–-ഓഡിനേറ്റർ കെ എം സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!