ഭിന്നശേഷി ദിനാഘോഷം: കായിക മത്സരങ്ങൾ ഡിസംബർ മൂന്നിന്

ലോക ഭിന്നശേഷി ദിനാഘോഷം ഉണർവ് -2024ന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ബഡ്സ് സ്‌കൂൾ/ബി.ആർ.സി/സ്പെഷ്യൽ സ്‌കൂൾ, മറ്റ് ഭിന്നശേഷി വിഭാഗക്കാർ എന്നിവരെ പങ്കെടുപ്പിച്ച് കായിക മത്സരങ്ങൾ നടത്തുന്നു. കണ്ണൂർ ഡി.എസ്.സി ഗ്രൗണ്ടിൽ ഡിസംബർ മൂന്നിന് രാവിലെ 8.30 മുതൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. നവംബർ 30 ന് വൈകീട്ട് അഞ്ച് വരെ രജിസ്ട്രേഷൻ നടത്താം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരം നടത്തും. ഒരു മത്സരാർഥിക്ക് രണ്ട് മത്സരയിനങ്ങളിൽ പങ്കെടുക്കാം. മത്സരയിനങ്ങളിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് സ്പെഷ്യൽ സ്‌കൂളുകൾ, മറ്റ് ഭിന്നശേഷി വിഭാഗക്കാർ എന്നിവർ കണ്ണൂർ സിവിൽസ്റ്റേഷൻ എഫ് ബ്ലോക്കിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി നേരിട്ടോ, dsjokannur@gmail.com ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണം. പേര്, പങ്കെടുക്കുന്ന മത്സരയിനം, ഫോൺ നമ്പർ എന്നിവ സഹിതം വിശദ വിവരങ്ങൾ സമർപ്പിക്കണം. ഫോൺ: 8281999015.