Connect with us

Kannur

ശുചിത്വ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക ഇടപെടൽ; ഹരിത പദവിയിലേക്ക് കൂടുതൽ ഇടങ്ങൾ

Published

on

Share our post

സമ്പൂർണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആറ് മേഖലകളിൽ കർമ്മപദ്ധതിയുമായി ഹരിതകേരള മിഷൻ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല. ഹരിത ടൗണുകൾ, ഹരിത പൊതുസ്ഥലങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത കലാലയങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ ഏകോപനത്തിലൂടെയാണ് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ 243 ടൗണുകളെയും 2025 ജനവരി 26നകം ഹരിത ടൗണുകളാക്കി മാറ്റും. ഹരിത പദവി ലഭിക്കാത്ത 441 മാർക്കറ്റുകളും പൊതുസ്ഥലങ്ങളും 2024 ഡിസംബർ 31നകം ഹരിത പദവിയിലേക്ക് എത്താനുള്ള ശ്രമങ്ങളും കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 39 ടൂറിസം കേന്ദ്രങ്ങളെയും 2025 ജനവരി 26 നകം ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറ്റാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കുടുംബശ്രീ, അയൽകൂട്ടങ്ങൾക്കു ഹരിത പദവി നൽകുന്ന കാര്യത്തിൽ വിപുലമായ ഇടപെടൽ നടത്തും. ജില്ലയിൽ ആകെയുള്ള 20,000 കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ 4947 എണ്ണം ഇതിനകം ഹരിത പദവി നേടിയിട്ടുണ്ട്. ഡിസംബർ 31നകം ജില്ലയിലെ കലാലയങ്ങളെ ഹരിത കലാലയങ്ങളായി മാറ്റും. ജില്ലയിലെ 1629 വിദ്യാലയങ്ങളിൽ ഹരിത പദവി ലഭിക്കാത്തവക്ക് ഡിസംബർ 31നകം ഹരിത പദവി നേടുന്നതിനുള്ള പദ്ധതി പ്രവർത്തനങ്ങൾക്കും രൂപം നൽകി. കണക്ക് പ്രകാരം ജില്ലയിലുള്ള 4659 സ്ഥാപനങ്ങളിൽ 1391 എണ്ണത്തിന് ഇതിനകം ഹരിത സ്ഥാപന പദവി ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജനവരി 26 നകം ലക്ഷ്യത്തെത്താനുള്ള വിപുലമായ പ്രവർത്തനങ്ങൾക്കും ശില്പശാല രൂപം നല്കി. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പു വരുത്താനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തും.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ശിൽപശാലയുടെ രണ്ടാം ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ ബി.കെ ബലരാജ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ സംസ്ഥാന പ്രതിനിധികളായ മെൽവിൻ ഡാനിയൽ, പൂജാ മേനോൻ, കെ.എസ്.ഡബ്ല്യു. എം.പി. എഞ്ചിനീയർ ശ്യാമ പ്രസാദ്, ഹരിത കേരളം ജില്ലാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ കെ.എം സുനിൽ കുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.


Share our post

Kannur

ഭിന്നശേഷി ദിനാഘോഷം: കായിക മത്സരങ്ങൾ ഡിസംബർ മൂന്നിന്

Published

on

Share our post

ലോക ഭിന്നശേഷി ദിനാഘോഷം ഉണർവ് -2024ന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ബഡ്സ് സ്‌കൂൾ/ബി.ആർ.സി/സ്പെഷ്യൽ സ്‌കൂൾ, മറ്റ് ഭിന്നശേഷി വിഭാഗക്കാർ എന്നിവരെ പങ്കെടുപ്പിച്ച് കായിക മത്സരങ്ങൾ നടത്തുന്നു. കണ്ണൂർ ഡി.എസ്‌.സി ഗ്രൗണ്ടിൽ ഡിസംബർ മൂന്നിന് രാവിലെ 8.30 മുതൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. നവംബർ 30 ന് വൈകീട്ട് അഞ്ച് വരെ രജിസ്ട്രേഷൻ നടത്താം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരം നടത്തും. ഒരു മത്സരാർഥിക്ക് രണ്ട് മത്സരയിനങ്ങളിൽ പങ്കെടുക്കാം. മത്സരയിനങ്ങളിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് സ്പെഷ്യൽ സ്‌കൂളുകൾ, മറ്റ് ഭിന്നശേഷി വിഭാഗക്കാർ എന്നിവർ കണ്ണൂർ സിവിൽസ്റ്റേഷൻ എഫ് ബ്ലോക്കിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി നേരിട്ടോ, dsjokannur@gmail.com ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണം. പേര്, പങ്കെടുക്കുന്ന മത്സരയിനം, ഫോൺ നമ്പർ എന്നിവ സഹിതം വിശദ വിവരങ്ങൾ സമർപ്പിക്കണം. ഫോൺ: 8281999015.


Share our post
Continue Reading

Kannur

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നവംബർ 28 വരെ അവസരം

Published

on

Share our post

കണ്ണൂർ : 2025 ജനുവരിയിൽ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷിക്കുന്നതിനായി ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ, പേര് തെളിയിക്കുന്ന രേഖ എന്നിവയും,വീട്ടിലെ ഒരു അംഗത്തിന്റെ വോട്ടർ ഐഡി നമ്പറും ആവശ്യമാണ്.കൂടാതെ ഉപയോഗത്തിലുള്ള ഒരു ഫോൺ നമ്പറും ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.


Share our post
Continue Reading

Kannur

കെയർഹോം ഭവന സമുച്ചയം നാടിന്‌ സമർപ്പിച്ചു

Published

on

Share our post

തളിപ്പറമ്പ്‌:പ്രളയക്കെടുതിയിലകപ്പെട്ട ദുരിതബാധിതർക്ക്‌ കൈത്താങ്ങായി സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി പ്രകാരം നിർമിച്ച രണ്ടാംഘട്ട ഭവന സമുച്ചയം നാടിന്‌ സമർപ്പിച്ചു. കുറുമാത്തൂരിലെ കൂനത്ത്‌ മൂന്ന്‌ ബ്ലോക്കുകളിലായി നിർമിച്ച 18 കുടുംബങ്ങൾക്ക്‌ താമസിക്കാനുള്ള വീടുകൾ മന്ത്രി വി. എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു.എം .വി ഗോവിന്ദൻ എം.എൽ.എ ഓൺലൈനായി അധ്യക്ഷനായി. അങ്കണവാടി, റിക്രിയേഷൻ ക്ലബ് കെട്ടിടം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രത്‌നകുമാരി ഉദ്‌ഘാടനം ചെയ്‌തു. സഹകരണസംഘം അഡീഷണൽ രജിസ്‌ട്രാർ കെ സജീവ് കർത്താ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നിർമാണ പ്രവൃത്തി പൂർത്തിയാക്കിയവർക്ക്‌ തളിപ്പറമ്പ് ആർ.ഡി.ഒ ടി. വി രഞ്ജിത്ത് ഉപഹാരങ്ങൾ നൽകി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എം കൃഷ്ണൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന, ബ്ലോക്ക്‌ പഞ്ചായത്തം പി .പി ഷനോജ്‌, പി രാജീവൻ, പി. ലക്ഷ്‌മണൻ, പി. കെ പ്രേമലത, കെ രാജീവൻ എന്നിവർ സംസാരിച്ചു. സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി വീണ എൻ മാധവൻ സ്വാഗതവും സഹകരണ ജോ. രജിസ്‌ട്രാർ വി രാമകൃഷ്‌ണൻ നന്ദിയും പറഞ്ഞു.
മൂന്നരക്കോടി രൂപ ചെലവിൽ രണ്ട്‌ ബെഡ്‌ റൂം, അടുക്കള ഉൾപ്പെടെ സൗകര്യങ്ങളുള്ള വീടുകളാണ്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിർമിച്ചത്‌. 2018ലെ പ്രളയക്കെടുതിയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് 200 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകിയിരുന്നു. രണ്ടാംഘട്ടത്തിൽ വീട് നഷ്ടപ്പെട്ടവർക്കും സ്വന്തമായി വീട് നിർമിക്കാൻ സ്ഥലം ഇല്ലാത്തവർക്കുമാണ്‌ ഭവന സമുച്ചയം നിർമിച്ചത്‌.


Share our post
Continue Reading

Kannur3 hours ago

ഭിന്നശേഷി ദിനാഘോഷം: കായിക മത്സരങ്ങൾ ഡിസംബർ മൂന്നിന്

IRITTY3 hours ago

ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് 28 ലേക്ക് മാറ്റി

Kannur4 hours ago

ശുചിത്വ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക ഇടപെടൽ; ഹരിത പദവിയിലേക്ക് കൂടുതൽ ഇടങ്ങൾ

Kannur4 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നവംബർ 28 വരെ അവസരം

THALASSERRY4 hours ago

വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഏകദിന ടൂർ പാക്കേജ്

Kerala4 hours ago

40 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം ഉടന്‍

Kerala5 hours ago

വിവാഹം ആര്‍ഭാടമായാല്‍ ആഡംബര നികുതിക്ക് ശുപാര്‍ശ; സ്ത്രീധനം വാങ്ങിയാല്‍ സര്‍ക്കാര്‍ ജോലികിട്ടില്ല

Kerala5 hours ago

കുതിച്ചുയര്‍ന്ന് കേരളത്തിലെ ബാലപീഡനം;വീടുകള്‍ പോലും സുരക്ഷിതമല്ല

Kerala6 hours ago

കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതി മരിച്ചനിലയില്‍

India6 hours ago

ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!