40 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം: ഫയര്‍മാന്‍ ട്രെയിനി, ഫയര്‍മാന്‍ (ഡ്രൈവര്‍) ട്രെയിനി ഉള്‍പ്പെടെ 40 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. യോഗം അനുമതി നല്‍കി. ഡിസംബര്‍ 16-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. അതിനുശേഷം ഓണ്‍ലൈനില്‍ അപേക്ഷിക്കാം. 2025 ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും.മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഭൂജല വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, ജൂനിയര്‍ ജിയോഫിസിസിസ്റ്റ് തുടങ്ങിയവയും വിജ്ഞാപനങ്ങളുടെ കൂട്ടത്തിലുണ്ട്. ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) വിജ്ഞാപനവും പ്രസിദ്ധീകരിക്കും.കേരള ബാങ്കില്‍ ക്ലര്‍ക്ക്/കാഷ്യര്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകള്‍ക്ക് സാധ്യതാപട്ടിക തയ്യാറാക്കാനും യോഗം നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജില്‍ തിയേറ്റര്‍ ടെക്നീഷ്യന്‍, ഹൗസിങ് ബോര്‍ഡില്‍ അസിസ്റ്റന്റ് തസ്തികകള്‍ക്കും സാധ്യതാ പട്ടിക തയ്യാറാക്കും. വ്യവസായവാണിജ്യ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ചുരുക്കപ്പട്ടികയും കൃഷിവകുപ്പില്‍ മെക്കാനിക്കിന് റാങ്ക്പട്ടികയും പ്രസിദ്ധീകരിക്കാനും യോഗം നിര്‍ദേശിച്ചു.