മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റു; വീട്ടമ്മ മരിച്ചു

കോഴിക്കോട്: നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമല(62)യാണ് മരിച്ചത്.കഴിഞ്ഞ ദിവസം വീട്ടുപറമ്പില്‍ മാലിന്യം കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന കമല ചൊവ്വാഴ്ച്ച രാവിലെയാണ് മരിച്ചത്.