വിദ്യാധനം’ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share our post

‘വിദ്യാധനം’ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.വനിതകള്‍ ഗൃഹനാഥകളായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ‘വിദ്യാധനം’ സ്‌കോളര്‍ഷിപ്പിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ അതതു ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 ന് മുന്‍പായി നല്‍കണം. അപേക്ഷകര്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബാംഗങ്ങളും മക്കള്‍ സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത അര്‍ഹരായവരുമായിരിക്കണം.

ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്കുമാത്രമേ ധനസഹായത്തിനര്‍ഹതയുള്ളു. ഭര്‍ത്താവ് പേക്ഷിച്ചുപോയ വനിതകള്‍/ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍ (നിര്‍ദ്ദിഷ്ടസര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം)/നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവരും, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിചെയ്യാനാവാത്തവിധം കിടപ്പിലായ കുടുംബത്തിലെ വനിതകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ പൊതുജന പരാതികള്‍-അപേക്ഷ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ ‘എങ്ങനെ അപേക്ഷിക്കാം’ എന്ന മെനുവില്‍ ക്ലിക് ചെയ്ത് നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ മനസിലാക്കി വേണം അപേക്ഷ നല്‍കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുകയോ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!