അനിശ്ചിതകാല ലോറി പണിമുടക്ക് 25 മുതൽ

Share our post

കണ്ണൂർ:ലോറിയുടെ വാടകവർധന ആവശ്യപ്പെട്ട് നവംബർ 25 മുതൽ ജില്ലയിൽഅനിശ്ചിത കാല പണിമുടക്ക് നടത്താൻ തീരുമാനിച്ചതായി കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വതന്ത്രലോറി ഓണേർസ് അസോസിയേഷൻ, ലോറി ഡ്രൈവേർസ് യൂണിയൻ ലോറിട്രാൻസ്പോർട്ട് ഏജന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത സംഘടനയാണ് കോർഡിനേഷൻ കമ്മിറ്റി. പത്ത് വർഷം മുമ്പുള്ള വാടക വാങ്ങിയാണിപ്പോഴും ലോറികൾ സർവ്വീസ് നടത്തുന്നതെന്ന് സ്വതന്ത്ര ലോറി ഓണേർസ് അസോസിയേഷൻപ്രസിഡണ്ട് അഷറഫ് എടക്കാട് പറഞ്ഞു.സ്പേർപാർട്ട്സ്മുതൽ ഡീസൽ വരെ എല്ലാ സാധനങ്ങൾക്കും വിലവർദ്ദിച്ചിട്ടും ലോറി വാടക വർദ്ദിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവാഞ്ഞതാണ് സമരത്തിലേക്ക് നീങ്ങാൻ തങ്ങൾ നിർബ്ബന്ധിതരായതെന്ന് ഇവർപറഞ്ഞു. വാർത്താ സമ്മേളനത്തിൽ സയ്യിദ് ശറഫുദ്ദീൻ, സി അബ്ദുൽ ഗഫൂർ ,എ മഹീന്ദ്രൻ ,കെ സലീം ഹാജി എന്നിവരും പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!