കണ്ണൂർ കയാക്കത്തോൺ നാളെ പറശ്ശിനിക്കടവിൽ

പറശ്ശിനിക്കടവ്:ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് ‘കണ്ണൂർ കയാക്കത്തോൺ 2024′ ഞായറാഴ്ച നടക്കും.പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന മത്സരം പത്തോടെ അഴീക്കൽ ബോട്ട് ടെർമിനലിൽ അവസാനിക്കും.വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ കർണാടക, തമിഴ്‌നാട്, ഡൽഹി, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, തെലങ്കാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മത്സരിക്കും.സിംഗിൾ, ഡബിൾ കയാക്കുകൾ മത്സരത്തിൽ ഉണ്ടാകും.