ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു ; അക്യൂപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍

കോഴിക്കോട് : നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍.
വടകര പുതുപ്പണം സ്വദേശി മൂസ്ല്യാരവിട അനില്‍ കുമാര്‍ (42) നെയാണ് യുവതിയുടെ പരാതിയില്‍ വടകര പോലീസ് അറസ്റ്റ് ചെയ്തത്.വടകര ജില്ല ആസ്പത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപ്പതി സെന്റര്‍ ഫോര്‍ വെല്‍നസ് സെന്ററില്‍ വെച്ചാണ് സംഭവം. ഇവിടെ ചികിത്സക്ക് എത്തിയതിനിടെ പീഡിപ്പിക്കുകയായിരുന്നു. വടകര ജില്ലാ ആസ്പത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ പ്രതിയെ വ്യാഴാഴ്ച വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.