ഇരിട്ടി നഗരസഭാ കേരളോത്സവം ഡിസംബർ ഒന്ന് മുതൽ 15 വരെ

Share our post

ഇരിട്ടി: ഇരിട്ടി നഗരസഭാ കേരളോത്സവം ഡിസംബർ 1 മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. ക്രിക്കറ്റ് മത്സരം ഡിസംബർ 1ന് വളള്യാട് ഗ്രൗണ്ടിലും, വോളിബോൾ മത്സരം നിടിയാഞ്ഞിരം ഗ്രൗണ്ടിലും, വടംവലി മത്സരം ഇരിട്ടി പുതിയ സ്റ്റാൻ്റ് പരിസരത്ത്ഡിസംബർ 4ന് 7 മണിക്കും, ചെസ് മത്സരം ഡിസംബർ 7 ന് നഗരസഭ ഹാളിലും, കബഡി മത്സരം മിത്തലെ പുന്നാട് നിവേദിത സ്ക്കൂൾ ഗ്രൗണ്ടിലും, അത് ലറ്റിക്ക് മത്സരങ്ങൾ ഡിസംബർ 8 ന് രാവിലെ 8 മണി മുതൽ വളള്യാട് ഗ്രൗണ്ടിലും, ഷട്ടിൽ ടൂർണമെൻ്റ്ഡിസംബർ 10 ന് വൈകുന്നേരം 5 ണി മുതൽ ഇരിട്ടി എം.എസ് ഗോൾഡ് ഇൻ്റോർ ഗ്രൗണ്ടിലും, ഫുട്ബോൾ മത്സരം ഡിസംബർ 14 ന് വളള്യാട് ഗ്രൗണ്ടിൽ വച്ചും, കലാമത്സരങ്ങൾ ഡിസംബർ 15ന് ചാവശ്ശേരി മിനി സ്റ്റേഡിയത്തിലും നടക്കും.

നഗരസഭ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ചെയർപേഴ്സൺ കെ.ശ്രിലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാർ പി.പി. ഉസ്മാൻ അധ്യക്ഷനായി. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവിന്ദ്രൻ, ടി.കെ. ഫസീല, പി.കെ. ബൾക്കീസ്, കൗൺസിലർമാരായ പി.രഘു, എ.കെ. ഷൈജു, എം.കെ. നജുമുന്നിസ്സ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ. അശോകൻ, എൻ. രാജൻ, യുത്ത് കോഡിനേറ്റർ അശ്വിൻ കാരായി എന്നിവർ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികൾ : കെ.ശ്രീലത (ചെയർമാൻ), രാഗഷ് പാലേരി വീട്ടിൽ (ജനറൽ കൺവീനർ ).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!