വനിതകൾക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ഗാർമെന്റ് മേഖലയിലുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസ കോഴ്സിലേക്ക് 18 നും 45നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. തയ്യൽ പരിചയം അഭികാമ്യം. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ എന്നീ വിവരങ്ങൾ സഹിതം വിശദമായ അപേക്ഷ നവംബർ 29 നകം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ, തോട്ടട പി ഒ, കിഴുന്ന, കണ്ണൂർ- 670007 വിലാസത്തിലോ, info@iihtkannur.ac.in ഇമെയിൽ വഴിയോ അയക്കണം. ഫോൺ: 04972835390, www.iihtkannur.ac.in