ഫിദ ഷെറിന് സഹായവുമായി പേരാവൂരിലെ ഓട്ടോ ഡ്രൈവർമാർ

Share our post

പേരാവൂർ: രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സയിൽ കഴിയുന്ന പുതുശേരിയിലെ ഫിദ ഷെറിന് സഹായവുമായി ഓട്ടോ ഡ്രൈവർമാർ. പേരാവൂർ ആരാധനാ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് സ്വരൂപിച്ച തുക കാരായി സുധാകരൻ ചികിത്സ സഹായ കമ്മിറ്റി ഭാരവാഹി കെ.പി.അബുൾ റഷീദിന് കൈമാറി. കെ.സി.സനിൽ കുമാർ, കെ.ജെ.ജോയിക്കുട്ടി,സി.പി.അഫ്‌സൽ, കെ.സുജീവൻ, കെ.കെ.പ്രദീഷ് എന്നിവർ സംസാരിച്ചു.

25 ലക്ഷം രൂപ ചികിത്സാ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ നിർധന കുടുബത്തിന് സാധ്യമല്ലാത്ത സ്ഥിതിയാണ്. ഫിദ ഷെറിന്റെ ചികിത്സക്കായി ചികിത്സ കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. കാനറാ ബാങ്ക് പേരാവൂർ ശാഖയിലെ 110208643800 എന്ന അക്കൗണ്ടിലോ (ഐ.എഫ്.എസ്.സി CNRB 0014221) , 7012291508 ഗൂഗിൾ പേ നമ്പറിലോ സഹായമെത്തിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!