പാനൂരിൽ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട; ബ്രൗൺ ഷുഗറുമായി ഒരാൾ അറസ്റ്റിൽ

കൂത്തുപറമ്പ് : എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ എം.ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ പരിശോധനയിൽ 19.30 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാളെ പിടികൂടി. പാനൂർ മീത്തലെ വീട്ടിൽ എം. നജീബി നെയാണ് (54) അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. മുംബൈയിൽ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ചെറു പൊതികളിലാക്കി വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. പിടികൂടിയ മയക്കുമരുന്നിനു ഒരു ലക്ഷത്തിലധികം രൂപ വില വരും. 10 വർഷം വരെ കഠിന തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )പി. സി. ഷാജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ് ) പി.രോഷിത്ത്, ഷാജി അളോക്കൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ജലീഷ് , കെ. എ.പ്രനിൽ കുമാർ , സി. കെ.ശജേഷ് , എം. ബീന എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത് .