വ്യാപാരികൾക്കും സ്വയം സഹായ സംഘങ്ങൾ; ജില്ലയിൽ ആദ്യം മണത്തണയിൽ

പേരാവൂർ: ജില്ലയിൽ ആദ്യമായി വ്യാപാരികളുടെ സ്വയം സഹായ സംഘങ്ങൾക്ക് തുടക്കം. വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിനു കീഴിലാണ് നാലു സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ചത്. വ്യാപാരികളുടെ നൂതന സംരംഭങ്ങളുടെ ഉദ്ഘാടനവും സംഘങ്ങൾക്കുള്ള ധനസഹായ വിതരണവും ജില്ലാ പ്രസിഡന്റ്ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സി.എം.ജെ മണത്തണ അധ്യക്ഷത വഹിച്ചു.യൂനിറ്റ് ജനറൽ സെക്രട്ടറി കെ.സി .പ്രവീൺ , സുധീർ ബാബു , യൂത്ത് വിംഗ് പ്രസിഡന്റ് റിജോ ജോസഫ് , വനിതാ വിംഗ് പ്രസിഡന്റ് ബിന്ദു സോമൻ , കെ.കുഞ്ഞുമുഹമ്മദ്, ഷിജി പയ്യംപള്ളി, കെ.സോമൻ , ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.