ജില്ലാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് പേരാവൂരിൽ

പേരാവൂർ : അമ്പെയ്ത്ത് അസോസിയേഷൻ നടത്തുന്ന ജില്ല അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വെള്ളി , ശനി ദിവസങ്ങളിൽ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. മത്സരാർഥികൾ വെള്ളിയാഴ്ച രാവിലെ ഏഴിന് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. സീനിയർ വിഭാഗത്തിൽ പങ്കെടുക്കുന്നവർ ശനിയാഴ്ച രാവിലെ ഏഴിനാണ് എത്തേണ്ടത്. രണ്ട് ഫോട്ടോയും വയസ് തെളിയിക്കുന്ന രേഖയും കരുതണം. ബുധനാഴ്ച വൈകുന്നേരത്തിനകം രജിസ്ട്രർ ചെയ്യണം. ഫോൺ. 9447936455, 9400045729.