IRITTY
ഇരിട്ടിയിൽ പലചരക്ക് കടയുടെ മറവിൽ മദ്യവിൽപന; ഉടമ റിമാൻഡിൽ

ഇരിട്ടി: പലചരക്ക് കടയുടെ മറവിൽ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും വിറ്റ കടയുടമയെ ഇരിട്ടി എക്സൈസ് സംഘം അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. മീത്തലെ പുന്നാട്ടെ കടയുടമ എം.പി. രതീഷാണ് (39) റിമാൻഡിലായത്. ഇയാളുടെ കടയിൽനിന്ന് നിരവധി തവണ മദ്യവും പുകയില ഉൽപന്നങ്ങളും വിൽക്കുന്നതായി പരാതിയുണ്ടായിരുന്നു.നിരവധി തവണ എക്സൈസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. കട അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഇരിട്ടി നഗരസഭക്ക് കത്ത് നൽകിയിരുന്നു. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നില്ലെന്നും അടച്ചിട്ട നിലയിലാണ് കാണുന്നതെന്നും റിപ്പോർട്ട് നൽകി.
സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അടച്ചുപൂട്ടി സ്ഥാപന ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എക്സൈസിനെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെ എക്സൈസ് നടത്തിയ പരിശോധനയിൽ സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നത് കണ്ടെത്തുകയും പരസ്യമായി മദ്യവിൽപന ചെയ്യുന്നത് കൈയോടെ പിടികൂടുകയും ചെയ്തു.ഇരിട്ടി എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടു കുപ്പി മദ്യം കടയിൽനിന്ന് പിടികൂടി. കടയിൽനിന്ന് ഒരാൾക്ക് ഗ്ലാസിൽ മദ്യം ഒഴിച്ചുകൊടുക്കുന്നതിനിടയിലാണ് രതീഷ് എക്സൈസിന്റെ പിടിയിലാകുന്നത്.
IRITTY
കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ


ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.
IRITTY
പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി


ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.
Breaking News
കൂട്ടുപുഴയിൽ ഫോറസ്റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്