എസ്.വൈ.എസ് വാർഷികം; സൗഹൃദ ചായക്കടയൊരുക്കി

പേരാവൂർ: എസ്.വൈ.എസ് എഴുപതാം വാർഷികത്തോടനുബന്ധിച്ച് പേരാവൂരിൽ സൗഹൃദ ചായക്കട ഒരുക്കി. മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയം പ്രചരണമാക്കിയാണ് ചായക്കട ഒരുക്കിയത്. പരിപാടി വീക്ഷിക്കാനെത്തിയവർക്കും ടൗണിലെത്തിയ ഉപഭോക്താക്കൾക്കും സൗജന്യമായി ചായയും പലഹാരവും നല്കി.
സ്വിദ്ദിഖ് മഹ്മൂദി വിളയിൽ ഉദ്ഘാടനം ചെയ്തു. ഇരിട്ടി സോൺ സെക്രട്ടറി ഇബ്രാഹിം പുഴക്കര അധ്യക്ഷത വഹിച്ചു. മിദ്‌ലാജ് സഖാഫി, ഷഫീഖ് പേരാവൂർ, ജസീർ ചെവിടിക്കുന്ന്, ശബീർ കൊട്ടാരത്തിൽ, അരിപ്പയിൽ മജീദ് , സിറാജ് പൂക്കോത്ത് എന്നിവർ സംസാരിച്ചു.