അമിത വിനോദസഞ്ചാരം പ്രകൃതിദുരന്തത്തിനിടയാക്കുന്നു

Share our post

കൊച്ചി: അമിതമായ വിനോദസഞ്ചാരം മൂലം പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ കേരളവും. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായ ‘ഫോഡോഴ്‌സ് ട്രാവലാ’ണ് അവരുടെ ‘നോ ലിസ്റ്റ് 2025’-ല്‍ കേരളത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്. അമിത ടൂറിസം മൂലം പരിസ്ഥിതി-അന്തരീക്ഷ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന കേരളം ഉള്‍പ്പെടെ ലോകത്തെ 15 പ്രദേശങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വയനാട്ടിലെ ഉരുള്‍പൊട്ടലും മലിനീകരിക്കപ്പെടുന്ന കേരളത്തിലെ തടാകങ്ങളും കായലുകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അനിയന്ത്രിതമായ ടൂറിസം പ്രവർത്തനങ്ങൾ ജലത്തിന്റെ പ്രകൃതായുള്ള ഒഴുക്കിനെ ബാധിച്ചെന്നും അതുവഴി ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കൂടിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലിനെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഉരുള്‍പൊട്ടല്‍ സാധ്യതയെ പറ്റി മുന്നറിയിപ്പുകളുണ്ടായിട്ടും അവ അവഗണിക്കപ്പെട്ടു. 2015-നും 2022-നുമിടയില്‍ രാജ്യത്തുണ്ടായ 3,782 ഉരുള്‍പൊട്ടലുകളുടെ 60 ശതമാനവും കേരളത്തിലാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹൗസ്‌ബോട്ടുകളുടെയും റിസോര്‍ട്ടുകളുടെയും വര്‍ധനവ് കായലിന്റെ ആരോഗ്യത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!