Connect with us

Kerala

യാത്രക്കിടെ പ്രണയം, ഒടുക്കം താലികെട്ടിനും അതേ ബസ്സില്‍-ഒരു കെ.എസ്.ആർ.ടി.സി പ്രണയകഥ

Published

on

Share our post

മാറനല്ലൂർ (തിരുവനന്തപുരം): പഠിക്കുന്ന കാലത്ത് അമൽ നിരന്തരം നിവേദനം നൽകി നേടിയതാണ് അണപ്പാട്-ചീനിവിള വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ്. വർഷങ്ങൾക്കിപ്പുറം തന്റെ വിവാഹത്തിനു പോകുന്നതിനായും അതേ ബസ് തന്നെ അമൽ തിരഞ്ഞെടുത്തു. അങ്ങനെ ജീവിതയാത്രയിലും അമലിനു കൂട്ടായി ആനവണ്ടി.ചീനിവിള അരുൺ നിവാസിൽ നിത്യാനന്ദന്റെയും ഗീതാമണിയുടെയും മകൻ അമലാണ് ചെങ്കൽ ക്ഷേത്രസന്നിധിയിൽ താലികെട്ടാൻ പോകാൻ കെ.എസ്.ആർ.ടി.സി. ബസ് തിരഞ്ഞെടുത്തത്. ബസിലെ സ്ഥിരം യാത്രക്കാരിയാണ് താലികെട്ടിയ അഭിജിതയും.

പഠിക്കുന്ന കാലത്ത് ചീനിവിള വഴി രാവിലെ ബസ് സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് അമൽ നിരവധിതവണ നിവേദനം നൽകി. ഒരു വിദ്യാർഥിയുടെ നിരന്തരമായ ആവശ്യം കെ.എസ്.ആർ.ടി.സി. ഒടുവിൽ സഫലമാക്കി. ഇതോടെ അമലിന്റെ യാത്ര സ്ഥിരമായി ഈ ബസിലായി. ഇപ്പോൾ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അമൽ ഇതേ ബസിൽ തന്നെയാണ് ജോലിക്കു പോകുന്നത്. അടുത്ത സ്റ്റോപ്പിൽനിന്നു കയറുന്ന അഭിജിതയെ പരിചയപ്പെട്ടതും ഇതേ ബസിൽവെച്ചായിരുന്നു. ഇൗ അടുപ്പമാണ് ഇപ്പോൾ ഒരേ സീറ്റിലിരുന്നുള്ള യാത്രയിലെത്തിയത്. യാത്രയിലൂടെ തങ്ങളെ പരിചിതരാക്കിയ ബസ് തന്നെ കതിർമണ്ഡപത്തിലേക്കുള്ള യാത്രയ്‌ക്കും തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അമൽ പറഞ്ഞു.


Share our post

Kerala

നിലവിലെ പാഠ്യപദ്ധതി പരിഷ്​കരിക്കാതെ പാഠപുസ്തക നവീകരണം

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: ഇ​നി മു​ത​ൽ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ​ത്തി​ന്​ കാ​ത്തു​നി​ൽ​ക്കാ​തെ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നം. ഇ​തു​പ്ര​കാ​രം സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ ഉള്ളടക്കങ്ങളുടെ ന​വീ​ക​ര​ണം കാ​ലാ​നു​സൃ​ത​മാ​യി ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന ഗ​വേ​ഷ​ണ സ​മി​തിയുടെ (എ​സ്.​സി.​ഇ.​ആ​ർ.​ടി) വി​ല​യി​രു​ത്ത​ൽ. നി​ല​വി​ൽ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ പ്ര​കാ​രം പു​തി​യ പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​ടു​ത്ത പ​രി​ഷ്​​ക​ര​ണം വ​രെ ഒ​രേ പു​സ്ത​ക​ങ്ങ​ളാ​ണ്​ പ​ഠി​പ്പി​ക്കു​ന്ന​ത്. 2014ൽ ​സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ച​ശേ​ഷം 2024ലാ​ണ്​ അ​ടു​ത്ത പ​രി​ഷ്​​ക​ര​ണം വ​ന്ന​ത്. എന്നാൽ ഈ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഒരു മാ​റ്റ​വും വ​രു​ത്തി​യി​രു​ന്നി​ല്ല. ഇ​തു​വ​ഴി വി​ജ്ഞാ​ന മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ വ​രാ​ൻ ഏ​റെ കാ​ല​താ​മ​​സ​മെ​ടു​ക്കു​ന്നു​വെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഒ​ന്ന​ട​ങ്കം മാ​റ്റു​ന്ന​തി​ന്​ പ​ക​രം ആ​വ​ശ്യ​മാ​യ​വ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും അ​പ്ര​സ​ക്​​ത​മാ​യ​വ ഒ​ഴി​വാ​ക്കി​യും കാ​ലാ​നു​സൃ​ത​മാ​യി ന​വീ​ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം എ​സ്.​സി.​ഇ.​ആ​ർ.​ടി മു​ന്നോ​ട്ടു​വെ​ച്ച​തും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അത് അം​ഗീ​ക​രി​ച്ച​തും.

2024ൽ ​മാ​റി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളും വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ന​വീ​ക​രി​ക്കും. ഇ​തു​വ​ഴി പു​തി​യ വി​ജ്ഞാ​ന മേ​ഖ​ല​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യും. പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട്, പ​ത്ത്​ ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ്​ ഈ ​ഘ​ട്ട​ത്തി​ൽ മാ​റു​ന്ന​ത്. ഈ ​പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​ന നിലവിൽ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 210ഓ​ളം പു​തി​യ പു​സ്ത​ക​ങ്ങ​ളാ​ണ്​ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മാ​റു​ന്ന​ത്. ക​രി​ക്കു​ലം സ​ബ്ക​മ്മി​റ്റി​ക​ളു​ടെ പ​രി​ശോ​ധ​ന​ക്ക്​​ ശേ​ഷം ക​രി​ക്കു​ലം സ്റ്റി​യ​റി​ങ്​ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​വും നേ​ടി ജ​നു​വ​രി പ​കു​തി​യോ​ടെ ഈ ​പു​സ്ത​ക​ങ്ങ​ൾ അ​ച്ച​ടി​ക്കാ​യി കൈ​മാ​റും.

പ​ത്താം ക്ലാ​സി​ലെ പു​സ്ത​ക​ങ്ങ​ളാ​യി​രി​ക്കും ആ​ദ്യം കൈ​മാ​റു​ക. മാ​ർ​ച്ച്​ അ​വ​സാ​ന​ത്തോ​ടെ സ്കൂ​ളു​ക​ളി​ൽ വി​ത​ര​ണ​ത്തി​ന്​ എ​ത്തി​ക്കാ​നാ​കും​വി​ധം പ​ത്താം ക്ലാ​സ്​ പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി പൂ​ർ​ത്തി​യാ​ക്കും. പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​പു​സ്ത​ക​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യും വി​ല​യി​രു​ത്ത​ലും ന​ട​ത്തി ന​വീ​ക​രി​ക്കും എന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം ഒ​ന്നാം ക്ലാ​സ്​ പു​സ്ത​ക​ത്തി​ലും നേ​രി​യ​മാ​റ്റം വരുമെന്നും, അ​ധ്യാ​പ​ക​രി​ൽ​ നി​ന്ന്​ ഫീ​ഡ്​ ബാ​ക്ക്​ ശേ​ഖ​രി​ച്ച ശേഷമായിരിക്കും ​പു​സ്ത​കം മെ​ച്ച​പ്പെ​ടു​ത്തുകയെന്നുമാണ് റിപ്പോർട്ടുകൾ.


Share our post
Continue Reading

Kerala

തിരിച്ചുവരുന്നു വയനാട്ടില്‍ പ്ലാന്റേഷൻ ടൂറിസം

Published

on

Share our post

മേപ്പാടി(വയനാട്): ദുരന്തത്തിനുശേഷം ജില്ലയില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക വിനോദസഞ്ചാരവും തിരിച്ചുവരാനൊരുങ്ങുന്നു. മഞ്ഞു പുതച്ച് കിടക്കുന്നതും ആകാശം മുട്ടിനില്‍ക്കുന്നതുമായ മനോഹരമായ കുന്നിന്‍ പ്രദേശങ്ങള്‍. നിത്യജലസ്രോതസ്സുകളായ കാട്ടരുവികള്‍, കൃഷ്ണശിലകളും പൂമരങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന താഴ്‌വരകള്‍, കണ്ണെത്താ ദൂരത്തോളം പരന്നും കുന്നുകള്‍ കയറിയറങ്ങിയും കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ തുടങ്ങിയവയാണ് സഞ്ചാരികളെ വയനാട്ടിലെ പ്ലാന്റേഷന്‍ ടൂറിസത്തിലേക്ക് ആകര്‍ഷിക്കുന്നത്. മലയാളം പ്ലാന്റേഷന്‍ ഈ മേഖലയിലേക്ക് ടൂറിസ്റ്റുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.വയനാട്ടിേലക്ക് ഓരോ വര്‍ഷവും ഏകദേശം 17.5 ലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയിരുന്നത്. ടൂറിസത്തിലൂടെ മാത്രം 3165 കോടി രൂപയുടെ വരുമാനമാണ് ജില്ലയ്ക്ക് ലഭിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ജൂലായ് 30-ന് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് പൂര്‍ണമായും നിലച്ചു. വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഈ മേഖലയിലെ സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരുടെ നിരന്തര പരിശ്രമ ഫലമായി വയനാട്ടിലേക്ക് വിനോദ സഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക ടൂറിസവും പുനരുജ്ജീവിപ്പാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് എസ്റ്റേറ്റ് മാനേജുമെന്റുകള്‍. സെന്റിനല്‍ റോക്ക്, അച്ചൂര്‍, ചുണ്ടേല്‍ എന്നീ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാണ് മലയാളം പ്ലാന്റേഷന്റെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അച്ചൂരിലെ ടീ മ്യൂസിയം, സിപ്പ് ലൈന്‍, തേയില ഫാക്ടറി സന്ദര്‍ശനം, പഴയ ബ്രിട്ടീഷ് ബംഗ്ലാവുകളിലെ താമസം. സ്‌കൈ ൈസക്ലിങ്, ജയന്റ് വിങ്, റോക്കറ്റ് ഇജക്ടര്‍, ബര്‍മാപാലം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, സെന്റ്‌നല്‍ റോക്ക് എസ്റ്റേറ്റില്‍പ്പെട്ട അട്ടമല കണ്ണാടിപ്പാലം, പുത്തുമലയിലെ സിപ്പ് ലൈന്‍, ബോച്ചെ 1000 ഏക്കര്‍ എസ്റ്റേറ്റിലെ ചുളിക്ക തേയിലത്തോട്ടത്തില്‍ ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന ബബിള്‍ ഹൗസുകള്‍, ഗ്ലാസ് ഹൗസുകള്‍, ജയന്റ് റിങ്, ടെന്റ് ഹൗസുകള്‍ തുടങ്ങിയവ സഞ്ചാരികള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ്.

ദുരന്തശേഷം ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ ദിവസവും ഒരു കോടിരൂപയുടെ നഷ്ടമാണ് വയനാട്ടിലെ വിനോദസഞ്ചാര മേഖലയിലുണ്ടായത്. നേരിട്ടും അല്ലാതെയും വിനോദസഞ്ചാര മേഖലയില്‍ തദ്ദേശവാസികളായ 150 പേര്‍ക്ക് എച്ച്.എം.എല്‍. ജോലി നല്‍കുന്നുണ്ട്. ഈ മേഖല സജീവമാകുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മാനേജുമെന്റ് പ്രതീക്ഷിക്കുന്നത്. 2017-ലാണ് എച്ച്.എം.എല്‍. പ്ലാന്റേഷന്‍ ടൂറിസത്തിലേക്ക് കടക്കുന്നത്.

അട്ടമലയിലെ കണ്ണാടിപ്പാലം അടഞ്ഞുതന്നെ

കഴിഞ്ഞ ഒരു വര്‍ഷമായി വയനാട്ടിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്ന അട്ടമലയിലെ കണ്ണാടിപ്പാലം ദുരന്തശേഷം തുറന്നിട്ടില്ല. സര്‍ക്കാരും റവന്യു വകുപ്പും ഇവിടേക്ക് പ്രവേശനം നിരോധിച്ചതാണ് ഈ ടൂറിസം കേന്ദ്രം അടഞ്ഞുകിടക്കാന്‍ കാരണം.

ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മലപാലം കടന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചാരിച്ചാലെ അട്ടമലയിലെത്തൂ. ഇവിടത്തെ തേയിലത്തോട്ടങ്ങളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി തൊഴിലാളികളെത്തി കൊളുന്ത് നുള്ളാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സഞ്ചാരികളെ വിലക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് എസ്റ്റേറ്റ് മാനേജുമെന്റ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും വിനോദ സഞ്ചാരകേന്ദ്രം തുറക്കാന്‍ അനുമതി ലഭിച്ചിട്ടില്ല.

നവംബര്‍ അവസാനത്തോടെ സഞ്ചാരികള്‍ക്ക് അട്ടമലയിലെത്താന്‍ അനുമതി ലഭിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഇവിടത്തെ ഒഴിഞ്ഞുകിടക്കുന്നതും വാസയോഗ്യവുമായ ക്വാര്‍ട്ടേഴ്‌സുകളും ബംഗ്ലാവുകളും ടൂറിസ്റ്റുകള്‍ക്ക് തുറന്നുകൊടുക്കാനും അതുവഴി വരുമാനം വര്‍ധിപ്പിക്കാനും എസ്റ്റേറ്റ് മാനേജുമെന്റിന് താത്പര്യമുണ്ട്. ദുരന്തത്തിന് മുമ്പ് ദിനംപ്രതി 300 മുതല്‍ 500 വരെ സഞ്ചാരികളെത്തിയിരുന്ന കേന്ദ്രമാണിത്.


Share our post
Continue Reading

Kerala

അമിത വിനോദസഞ്ചാരം പ്രകൃതിദുരന്തത്തിനിടയാക്കുന്നു

Published

on

Share our post

കൊച്ചി: അമിതമായ വിനോദസഞ്ചാരം മൂലം പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ കേരളവും. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായ ‘ഫോഡോഴ്‌സ് ട്രാവലാ’ണ് അവരുടെ ‘നോ ലിസ്റ്റ് 2025’-ല്‍ കേരളത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്. അമിത ടൂറിസം മൂലം പരിസ്ഥിതി-അന്തരീക്ഷ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന കേരളം ഉള്‍പ്പെടെ ലോകത്തെ 15 പ്രദേശങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വയനാട്ടിലെ ഉരുള്‍പൊട്ടലും മലിനീകരിക്കപ്പെടുന്ന കേരളത്തിലെ തടാകങ്ങളും കായലുകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അനിയന്ത്രിതമായ ടൂറിസം പ്രവർത്തനങ്ങൾ ജലത്തിന്റെ പ്രകൃതായുള്ള ഒഴുക്കിനെ ബാധിച്ചെന്നും അതുവഴി ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കൂടിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലിനെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഉരുള്‍പൊട്ടല്‍ സാധ്യതയെ പറ്റി മുന്നറിയിപ്പുകളുണ്ടായിട്ടും അവ അവഗണിക്കപ്പെട്ടു. 2015-നും 2022-നുമിടയില്‍ രാജ്യത്തുണ്ടായ 3,782 ഉരുള്‍പൊട്ടലുകളുടെ 60 ശതമാനവും കേരളത്തിലാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹൗസ്‌ബോട്ടുകളുടെയും റിസോര്‍ട്ടുകളുടെയും വര്‍ധനവ് കായലിന്റെ ആരോഗ്യത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Share our post
Continue Reading

Kerala1 hour ago

നിലവിലെ പാഠ്യപദ്ധതി പരിഷ്​കരിക്കാതെ പാഠപുസ്തക നവീകരണം

THALASSERRY2 hours ago

തലശ്ശേരിയിലെ റോഡുകളിൽ ഒടുവിൽ സീബ്ര ലൈനായി

India3 hours ago

ഒരു ദിവസം അഞ്ച് ലക്ഷം യാത്രക്കാർ; ചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമയാനരംഗം

Kannur3 hours ago

ആസ്വദിക്കൂ ആവോളം

Kerala4 hours ago

തിരിച്ചുവരുന്നു വയനാട്ടില്‍ പ്ലാന്റേഷൻ ടൂറിസം

Kerala4 hours ago

അമിത വിനോദസഞ്ചാരം പ്രകൃതിദുരന്തത്തിനിടയാക്കുന്നു

Kerala5 hours ago

റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം നാളെ

Kerala5 hours ago

വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍

Kerala5 hours ago

പി.എസ്‍.സി നിയമനം 30,000 കടന്നു; പൊലീസിൽ 2043 പേര്‍ കൂടി

Kerala5 hours ago

ലൈസൻസ്‌ പുതുക്കൽ:പിഴത്തുക വെട്ടിക്കുറച്ചത് വ്യാപാരികൾക്ക്‌ ആശ്വാസം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!