Connect with us

Kannur

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാം

Published

on

Share our post

കണ്ണൂർ: റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനായുള്ള സർക്കാർ പദ്ധതിയായ തെളിമ 2024ന് തുടക്കമായി. ഡിസംബർ 15 വരെയാണ് കാർഡിലെ തെറ്റുകൾ തിരുത്താനുള്ള അവസരം.അംഗങ്ങളുടെയും കാർഡുടമകളുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡുടമകളുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

മതിയായ രേഖകൾക്കൊപ്പം അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സിൽ നിക്ഷേപിച്ചാൽ മതി.റേഷൻ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ്, എന്നിവയെക്കുറിച്ചുള്ള പരാതികളും റേഷൻ കട ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ കട നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേദശങ്ങളും പൊതുജനങ്ങൾക്ക് അറിയിക്കാം.അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.


Share our post

Kannur

ആസ്വദിക്കൂ ആവോളം

Published

on

Share our post

പയ്യന്നൂർ:പയ്യന്നൂരിലെ തിരക്ക്‌ ഒരിക്കലുമൊഴിയില്ല. അതിനിടയിൽ ജില്ലാ സ്‌കൂൾ കലോത്സവുമെത്തിയാലോ. ഒരുമയുടെ പെരുമയിൽ പേരുകേട്ട നാട്ടിലെ പ്രശസ്‌തമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തിനൊപ്പം സ്‌കൂൾ കലോത്സവവുമെത്തുമ്പോൾ ജനം ആഹ്ലാദത്തിമിർപ്പിൽ.
രുചിക്കൂട്ടൊരുക്കാൻ 
ദാമോദരപ്പൊതുവാൾ പയ്യന്നൂർപാട്ടും പയ്യന്നൂർ പട്ടും ഖാദിയും കോൽക്കളിയും പൂരക്കളിയും തെയ്യങ്ങളുമെല്ലാം പയ്യന്നൂരിന്റെ പ്രത്യേകതകൾ. ഒപ്പംതന്നെ എടുത്തുപറയേണ്ടത്‌ പയ്യന്നൂരിന്റെ രുചിപ്പെരുമ. സംസ്‌കൃത ജ്യോതിഷ രംഗത്തെ കുലപതി കരിപ്പത്ത് കുമാരൻ എഴുത്തച്ഛൻ ഒന്നാംതരം പാചക വിദഗ്ധൻ. നിരവധി കലോത്സവങ്ങളിൽ തന്റെ രുചിപ്പെരുമ അറിയിച്ച പാചകരത്ന പുരസ്‌കാര ജേതാവ് കരിപ്പത്ത് കമ്മാര പൊതുവാൾ ഇന്ന് ജീവിച്ചിരിപ്പില്ല.

എങ്കിലും അദ്ദേഹത്തിന്റെ ശിഷ്യൻ കെ യു ദാമോദര പൊതുവാളാണ് കലോത്സവത്തിന് പതിനായിരങ്ങൾക്ക് അന്നമൂട്ടുന്നതിനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമടക്കം സമ്മേളനങ്ങളിലും വിവാഹങ്ങളിലും മറ്റും പൊതുവാളുടെ പൊതുവാൾ ബ്രാൻഡ്‌ സദ്യ. പയ്യന്നൂർ ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ പന്തലിലാണ് ദാമോദരപ്പൊതുവാളുടെ നേതൃത്വത്തിൽ ഭക്ഷണം ഒരുക്കുന്നത്. ഒരേസമയം 750 പേർക്ക് ഭക്ഷണം കഴിക്കാം. മാലിന്യനിയന്ത്രണത്തിന്റെ ഭാഗമായി മത്സരാർഥികൾക്ക് പാർസൽ ഭക്ഷണത്തിനായി ടിഫിൻ ബോക്സ് കൊണ്ടുവരാനുള്ള നിർദേശം നൽകിയിട്ടുണ്ട്.ആരോഗ്യ സുരക്ഷക്കായി ബിഇഎംഎൽപി സ്കൂളിൽ രണ്ട് ക്ലാസ് റൂമുകളിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനമുണ്ട്‌. ആംബുലൻസ് സൗകര്യവുമുണ്ടാകും. കുടിവെള്ളം സ്റ്റേജിനോട് ചേർന്ന് തന്നെ തയ്യാറാക്കും.

17 വേദികൾ
319 ഇനങ്ങൾ

17 വേദികളിലായി 15 ഉപജില്ലകളിലെ 10,695 കുട്ടികൾ 319 ഇനങ്ങളിലായി മത്സരിക്കും. രചനാമത്സരങ്ങൾ ഒന്നാംദിവസം സമാപിക്കും. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 249 ഇനങ്ങളിലാണ് മത്സരം. സംസ്കൃതോത്സവത്തിൽ 38 ഇനങ്ങളിലും അറബിക് കലോത്സവത്തിൽ 32 ഇനങ്ങളുമുണ്ട്‌.


Share our post
Continue Reading

Kannur

അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ റീഡിംഗ് സംബന്ധിച്ച അറിയിപ്പ്

Published

on

Share our post

കണ്ണൂർ: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ – 111പ്രകാരം രണ്ട് ബില്ലിംഗ് കാലയളവുകള്‍‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കണമെന്നും പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും നിഷ്കര്‍‍ഷിച്ചിട്ടുണ്ട്.ദീര്‍ഘ കാലത്തേക്ക് വീട് പൂട്ടിപോകുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ഒഴിവാക്കുന്നതിനുള്ള സൗകര്യം ഇപ്പോള്‍തന്നെ നിലവിലുണ്ട്. വിവരം അറിയിക്കുന്ന പക്ഷം പ്രത്യേക റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുന്‍‍കൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങളും‍ ലഭ്യമാണ്.കൂടാതെ എല്ലാ വൈദ്യുതി ഉപഭോക്താക്കളും റീഡിംങ് എടുക്കാന്‍ സൌകര്യപ്രദമായ രീതിയില്‍ എനർജി മീറ്ററുകള്‍‍ സ്ഥാപിക്കേണ്ടതാണ്.യഥാസമയം മീറ്റര്‍‍ റീഡിംഗ് ലഭ്യമാക്കുന്നതിനും ചട്ടപ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുള്‍‍പ്പടെയുള്ള നടപടികള്‍ ഒഴിവാക്കുന്നതിനും മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


Share our post
Continue Reading

Kannur

സംസ്ഥാന ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായി കണ്ണൂർ ജില്ല

Published

on

Share our post

കണ്ണൂർ : തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജിംനസ്റ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ പതിനേഴ് സ്വർണ്ണവും പതിനൊന്നു വെള്ളിയും ആറ് വെങ്കലവും നേടി രണ്ടാം സ്ഥാനക്കാരായി കണ്ണൂർ ജില്ലാ ജിമ്നസ്റ്റിക്സ് ടീം. തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്തെത്തി.ആർട്ടിസ്റ്റിക്സ് ജിമ്നസ്റ്റിക്സ് വനിതാ വിഭാഗത്തിൽ കണ്ണൂരിന്റെ അമാനി ദിൽഷാദ് സ്വർണ്ണമെഡൽ നേടി ഓവറോൾ ചാമ്പ്യനായി. കണ്ണൂർ തളിപ്പറമ്പിലെ മുഹമ്മദ് ദിൽഷാദ് – റെയ്ഹാന അബ്ദുർ റഹ്മാൻ ദമ്പതികളുടെ മകളാണ്, അരുൺ കുമാർ ആണ് അമാനിയുടെ പരിശീലകൻ.


Share our post
Continue Reading

Kerala49 mins ago

നിലവിലെ പാഠ്യപദ്ധതി പരിഷ്​കരിക്കാതെ പാഠപുസ്തക നവീകരണം

THALASSERRY2 hours ago

തലശ്ശേരിയിലെ റോഡുകളിൽ ഒടുവിൽ സീബ്ര ലൈനായി

India2 hours ago

ഒരു ദിവസം അഞ്ച് ലക്ഷം യാത്രക്കാർ; ചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമയാനരംഗം

Kannur2 hours ago

ആസ്വദിക്കൂ ആവോളം

Kerala3 hours ago

തിരിച്ചുവരുന്നു വയനാട്ടില്‍ പ്ലാന്റേഷൻ ടൂറിസം

Kerala4 hours ago

അമിത വിനോദസഞ്ചാരം പ്രകൃതിദുരന്തത്തിനിടയാക്കുന്നു

Kerala4 hours ago

റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം നാളെ

Kerala4 hours ago

വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍

Kerala5 hours ago

പി.എസ്‍.സി നിയമനം 30,000 കടന്നു; പൊലീസിൽ 2043 പേര്‍ കൂടി

Kerala5 hours ago

ലൈസൻസ്‌ പുതുക്കൽ:പിഴത്തുക വെട്ടിക്കുറച്ചത് വ്യാപാരികൾക്ക്‌ ആശ്വാസം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!