എ.ഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ

Share our post

എ.ഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്. വീണ്ടും നോട്ടീസ് അയച്ചു തുടങ്ങിയതോടെ പിഴത്തുക ഇനിയും ഉയരും.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയത്. 2024 ജൂലൈ വരെ നിയമം ലംഘിച്ച വാഹന ഉടമകളില്‍ 89 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചു. എന്നാല്‍ ഇതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്. 467 കോടി രൂപയുടെ പിഴത്തുകയില്‍ വെറും 93 കോടി രൂപ മാത്രമാണ് പിഴയായി അടച്ചത്. ഇനി 374 കോടി രൂപ വാഹന ഉടമകള്‍ പിഴയായി അടയ്ക്കാനുണ്ട്. കൂടുതലും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവയാണ് കേസുകളാണ്.

ധനവകുപ്പ് എല്ലാ മൂന്ന് മാസം കൂടുമ്പോഴും എഐ ക്യാമറ നടത്തിപ്പ് ഇനത്തില്‍ 11.5 കോടി രൂപ കെല്‍ട്രോണിന് നല്‍കണം. കഴിഞ്ഞ നാലു മാസമായി ഈ തുക മുടങ്ങിയതിനാല്‍ നോട്ടീസ് കെല്‍ട്രോണ്‍ അയക്കുന്നില്ലായിരുന്നു. കഴിഞ്ഞ ആഴ്ച കുടിശ്ശിക ധന വകുപ്പ് നല്‍കി. ഇതോടെ വീണ്ടും കെല്‍ട്രോണ്‍ പിഴ നോട്ടീസ് അയച്ചു തുടങ്ങി. ഇതോടെ പിഴ അടയ്ക്കേണ്ട തുക ഇനിയും ഉയരും. ഇത് അടച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!