Kerala
പായല്‍ നിറഞ്ഞ് പൂക്കോട് തടാകം; ബോട്ടിങ് പ്രതിസന്ധിയില്‍

വൈത്തിരി(വയനാട്): പായല്‍നിറഞ്ഞതോടെ പൂക്കോട് തടാകത്തില്‍ ബോട്ടിങ് പ്രതിസന്ധിയില്‍. നിലവില്‍ തടാകത്തിന്റെ 90 ശതമാനവും പായല്‍നിറഞ്ഞ അവസ്ഥയിലാണുള്ളത്.ദിവസേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തില്‍ ബോട്ടിങ് മാത്രമാണ് വിനോദത്തിനുള്ളത്. എന്നാല്‍, പായല്‍ മൂടിയതുകാരണം ബോട്ടിങ്ങും ദുഷ്‌കരമാകുകയാണ്. മനുഷ്യാധ്വാനത്താല്‍ മുന്‍പോട്ടുനീങ്ങുന്ന പെഡല്‍ ബോട്ടുകള്‍ പായലില്‍ തടഞ്ഞ് തകരാറിലാകുന്നത് പതിവാണ്. പായല്‍ നീക്കാന്‍ കഴിയാത്തത് അധികൃതരുടെ അനാസ്ഥമൂലമാണെന്നാണ് ആക്ഷേപം.
പായല്‍നിറഞ്ഞ തടാകത്തിലൂടെയാണ് ബോട്ടുയാത്ര. ബോട്ടിന്റെ ഷാഫ്റ്റില്‍ പായല്‍ കുടുങ്ങി ബോട്ടുകള്‍ കേടാകുന്നത് പതിവാണ്. തടാകത്തിലെയും തടാകക്കരയിലെയും അസൗകര്യങ്ങളില്‍ സഞ്ചാരികള്‍ ജീവനക്കാരുമായി തര്‍ക്കം പതിവാണ്.ഒരുവര്‍ഷം 10 ലക്ഷത്തോളം സഞ്ചാരികളെത്തുന്ന പൂക്കോട്, വരുമാനത്തിന്റെ മുക്കാല്‍ഭാഗവും ലഭിക്കുന്നത് ബോട്ടിങ്ങിലൂടെയാണ്. ആഴ്ച അവസാനവും അവധിദിവസങ്ങളിലും അയല്‍സംസ്ഥാനങ്ങളില്‍നിന്നും ഉള്‍പ്പെടെ ആളുകള്‍ പൂക്കോട് എത്താറുണ്ട്. എന്നാല്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലമോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഒരുക്കുന്നതില്‍ ഡി.ടി.പി.സി. വിമുഖത കാണിക്കുകയാണെന്ന് പൂക്കോട് തടാകസംരക്ഷണസമിതി ആരോപിക്കുന്നു. തടാകത്തിന്റെ സംരക്ഷണത്തിനുവേണ്ടി നാട്ടുകാര്‍ചേര്‍ന്ന് രൂപവത്കരിച്ചതാണ് പൂക്കോട് തടാകസംരക്ഷണസമിതി.
പൂക്കോട് തടാകം ഡി.ടി.പി.സി.യില്‍നിന്ന് മാറ്റണമെന്ന് നേരത്തേത്തന്നെ സമിതി ആവശ്യമുയര്‍ത്തിയിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ നേരിട്ടും അല്ലാതെയും ആശ്രയിച്ചുജീവിക്കുന്ന ഈ വിനോദസഞ്ചാരകേന്ദ്രത്തെ നാശത്തിലേക്ക് തള്ളിവിടുന്നതില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്ന് പൂക്കോട് തടാകസംരക്ഷണസമിതി ആവശ്യപ്പെട്ടു.
വരുമാനം കൂടുതല്‍ ബോട്ടിങ്ങിന്
പൂക്കോട് തടാകത്തില്‍ ബോട്ടിങ്ങിനുമാത്രം ഒരുദിവസം ഒരുലക്ഷത്തോളം വരുമാനം ലഭിക്കാറുണ്ട്. തടാകത്തിനുചുറ്റുമുള്ള വനവും മലനിരകളുമാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ഏഴുസീറ്റുള്ള ബോട്ടിന് അരമണിക്കൂറിന് 700 രൂപ, രണ്ടുസീറ്റിന് 300 രൂപ, നാലുസീറ്റിന് 450 രൂപ എന്നതാണ് നിരക്ക്. നിലവില്‍ പഴയ ബോട്ടുകളാണ് ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്നത്. പുതിയ ബോട്ടുകള്‍ വരുത്തി ബോട്ടിങ് ആകര്‍ഷകമാക്കാനാണ് ഡി.ടി.പി.സി.യുടെ ശ്രമം. 5.71 ഹെക്ടര്‍ വിസ്തൃതിയുള്ള തടാകമാണിത്. തടാകത്തിലെ പായല്‍ നീക്കംചെയ്യുന്നതിന് യന്ത്രം ഉള്‍പ്പെടെ എത്തിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡി.ടി.പി.സി. അധികൃതര്‍ പറഞ്ഞു.
ഏറെ പരിസ്ഥിതിപ്രാധാന്യമുള്ള പൂക്കോട് ജലാശയം കേരളത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ ശുദ്ധജലതടാകവും ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തടാകവുമാണ്. രണ്ടുകോടിയോളം രൂപ ചെലവാക്കി 2021 ജൂണില്‍ പായലും ചെളിയും തടാകത്തില്‍നിന്ന് പൂര്‍ണമായി നീക്കിയിരുന്നു. 2022 ജനുവരിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
പരിഹാരം കണ്ടെത്തും
നിലവില്‍ ഉദ്യോഗസ്ഥര്‍ പായല്‍ നീക്കുന്നുണ്ട്. എന്നാല്‍, തടാകത്തിലെ പായല്‍ പൂര്‍ണമായി നീക്കുന്നതിനുള്ള പദ്ധതി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയശേഷം ഡി.ടി.പി.സി.യോഗത്തില്‍ ചര്‍ച്ചചെയ്യും. പായല്‍ പൂര്‍ണമായി നീക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും.കെ. അജേഷ്, ഡി.ടി.പി.സി. സെക്രട്ടറി, വയനാട്
Kerala
വീട്ടിലെ പ്രസവം സോഷ്യൽ മീഡിയ വഴി പ്രോത്സാഹിപ്പിച്ചാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

വീട്ടിലെ പ്രസവത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണ്. അതിനാൽ പൊതുജനാരോഗ്യ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു സംസ്ഥാനത്ത് പ്രതിവർഷം 400ഓളം പ്രസവങ്ങൾ വീട്ടിൽ വെച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതിൽ 382 പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേകലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട് .ഇതിന്റെ കാര്യകാരണങ്ങളെ കുറിച്ച് വിശദമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി പറഞ്ഞു.
Kerala
മകളെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശങ്കരനാരായണന് അന്തരിച്ചു

മലപ്പുറം: മകളെ ബലാത്സംഗം ചെയ്തു കൊന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയ മഞ്ചേരി സ്വദേശി ശങ്കരനാരായണന്(75) മരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മഞ്ചേരിയിലെ വീട്ടില്‍വച്ചായിരുന്നു മരണം. 2001ലായിരുന്നു ശങ്കരനാരായണന്റെ പതിമൂന്നുകാരിയായ മകള്‍ കൃഷ്ണപ്രിയയെ അയല്‍വാസി ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. പിന്നീട് 2002ല്‍ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ ശങ്കനാരായണനും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തി. ശേഷം ഇവര്‍ പോലീസില്‍ കീഴടങ്ങി. കേസില്‍ മൂന്ന് പേരെയും മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ഇവരെ വെറുതേ വിടുകയായിരുന്നു.
Kerala
കൃഷ്ണവിഗ്രഹം ഏതുദിശയിൽ വെക്കണം, കണി കാണേണ്ടത് കുളി കഴിഞ്ഞോ, എപ്പോൾ ഉണരണം? എങ്ങനെ വിഷുക്കണിയൊരുക്കാം

ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ചൊരിഞ്ഞുകൊണ്ട് മറ്റൊരു വിഷുക്കാലം കൂടി വന്നെത്തുകയാണ്. അതിരാവിലെ എഴുന്നേറ്റ് കണികണ്ട് കൈനീട്ടം വാങ്ങുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കണിയൊരുക്കുന്നതിനും പ്രാധാന്യമുണ്ട്. കണിയൊരുക്കുന്നതിന് ചിട്ടകളേറെയുണ്ടെങ്കിലും എല്ലാത്തിനുമപ്പുറം നമ്മുടെ മനസ്സിലെ നന്മയും വിശ്വാസവും തന്നെയാണ് പ്രധാനം.
ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാന്‍ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചു വൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവൂ. ഓട്ടുരുളിയിലാണ് കണിയൊരുക്കേണ്ടത്. ഉരുളി തേച്ചുവൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേര്‍ത്തു പകുതിയോളം നിറയ്ക്കുക. ഇതില്‍ നാളികേരമുറി വയ്ക്കണം. നാളികേരമുറിയില്‍ എണ്ണനിറച്ച് തിരിയിട്ടുകത്തിക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. സ്വര്‍ണ്ണവര്‍ണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്ക്കണം.ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്. ചക്ക, ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാല്‍ വാല്‍ക്കണ്ണാടി വയ്ക്കാം. ഭഗവതിയുടെ സ്ഥാനമാണ് വാല്‍ക്കണ്ണാടിയ്‌ക്കെന്നാണ് വിശ്വാസം. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാന്‍ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവുമറിയുക എന്നും സങ്കല്‍പ്പമുണ്ട്. കൃഷ്ണവിഗ്രഹം ഇതിനടുത്തുവയ്ക്കാം. കൃഷ്ണവിഗ്രഹം അല്ലെങ്കില്‍ ചിത്രവും കിഴക്കു നിന്ന് പടിഞ്ഞാറ് അഭിമുഖമായാണ് വെയ്‌ക്കേണ്ടത്. ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തില്‍ പതിയ്ക്കരുത്.
തൊട്ടടുത്ത താലത്തില്‍ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്‍മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കുന്നവരുണ്ട്. നാണയത്തുട്ടുകള്‍ വെറ്റിലയ്ക്കും പാക്കിനുമൊപ്പം വേണം വയ്ക്കാന്‍. ലക്ഷ്മിയുടെ പ്രതീകമാണ് സ്വര്‍ണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.
പച്ചക്കറി വിത്തുകള്‍ വയ്ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകള്‍ വിതയ്ക്കുന്ന പതിവ് ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയടില്‍ വെള്ളംനിറച്ചുവയ്ക്കണം. ജിവന്റേയും പ്രപഞ്ചത്തിന്റേയും ആധാരമായ ജലം കണ്ണില്‍ത്തൊട്ടശേഷമാവണം കണികാണേണ്ടത്.കണികാണേണ്ടത് എപ്പോഴാണെന്ന സംശയം ചിലര്‍ക്കുണ്ടാവാം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് കണി കാണണമെന്നാണ് പഴമക്കാരുടെ വിശ്വാസം. സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പാണ് ബ്രാഹ്മമുഹൂര്‍ത്തമെന്ന് പറയപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഏകദേശം 4.24 നും 5.12 നുമിടയിലാണ് ബ്രഹ്മമുഹൂര്‍ത്തം. കുളിയും പ്രഭാതകൃത്യങ്ങളും കഴിഞ്ഞ് കണി കാണുന്നത് ഉചിതമല്ല. ഉണര്‍ന്നെഴുന്നേറ്റ് ആദ്യം കാണുന്നതാണല്ലോ കണി. അപ്പോള്‍ കുളി കഴിഞ്ഞു കണ്ടാല്‍ അത് കണിയെന്ന സങ്കല്‍പ്പത്തിന് തന്നെ വിപരീതമാണല്ലോ. പുലർച്ചേ കാണേണ്ടത് കൊണ്ടുതന്നെ തലേന്ന് രാത്രി തന്നെ കണിയൊരുക്കണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്