Kerala
വരൂ വയനാട്ടിലേക്ക്; കണ്ണിനും മനസ്സിനും കുളിരായി പാലാക്കുളി

ശാന്തസുന്ദരമായി ഒഴുകി കബനിയില്‍ ചേരുന്ന പുഴ, പുഴയരികില്‍ പ്രദേശവാസികള്‍ നട്ടുപിടിച്ച തണല്‍മരങ്ങള്‍, ആഴംകുറഞ്ഞ പുഴയിലെ തടയണ, പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍. പാലാക്കുളിയുടെ ഈ സൗന്ദര്യം അധികമാരും ആസ്വദിക്കാനിടയില്ല. ഇങ്ങനെയൊരു സ്ഥലം മാനന്തവാടി നഗരത്തില്‍നിന്ന് വിളിപ്പാടകലെയുണ്ടെന്ന് അധികമാര്‍ക്കും അറിയില്ലെന്നതുതന്നെ കാരണം.പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ് വയനാട്. ജീവിതത്തിന്റെ എല്ലാ തിരക്കുകളില്‍നിന്നുമകന്ന് അല്പനേരം സ്വസ്ഥമായി ജീവിക്കാന്‍ മറ്റുജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വയനാടിനെ തേടിയെത്തുന്നതും അതുകൊണ്ടുതന്നെ. വിനോദസഞ്ചാരത്തിന് വളക്കൂറുള്ള വയനാട്ടില്‍ വര്‍ഷങ്ങളായുള്ള സ്ഥിരംകേന്ദ്രങ്ങളാണുള്ളത്. വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്താനുള്ള ഒട്ടേറെ സ്ഥലങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടെങ്കിലും ആരും അതൊന്നും അത്ര കാര്യമാക്കുന്നില്ലെന്നാണ് ആരോപണം. തദ്ദേശസ്ഥാപനങ്ങള്‍ മനസ്സുവെച്ചാല്‍ വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്. അത്തരമൊരു പ്രദേശമാണ് പാലാക്കുളി.
മാനന്തവാടി-തലശ്ശേരി റോഡിലെ പാലാക്കുളി കവലയില്‍നിന്ന് ഇടത്തേക്കു തിരിഞ്ഞ് ഏകദേശം ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലാക്കുളിയിലെ ഈ കേന്ദ്രത്തിലെത്തും. മാനന്തവാടി-തലശ്ശേരി റോഡിലെ കുഴിനിലത്തുനിന്ന് പ്രദേശത്തേക്ക് ഏകദേശം അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ. റോഡിന്റെ 250 മീറ്ററോളം ഭാഗം ടാര്‍ചെയ്യാനുണ്ട്. ഇത് ടാര്‍ചെയ്ത് ഗതാഗതയോഗ്യമാക്കിയാല്‍ തലപ്പുഴ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് പാലാക്കുളിയെത്താതെ കുഴിനിലംവഴി തടയണയുടെ പരിസരത്തെത്താം.
മുഖച്ഛായ മാറ്റിയത് തടയണ
രണ്ടുവര്‍ഷംമുന്‍പ് പുഴയ്ക്കുകുറുകേ നിര്‍മിച്ച തടയണയാണ് പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിയത്. മന്ത്രി ഒ.ആര്‍. കേളുവിന്റെ കാര്യക്ഷമമായുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് തടയണ യാഥാര്‍ഥ്യമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റോഡ് ടാറിങ്ങിനായി ഇരുപതുലക്ഷം രൂപയും അനുവദിച്ചിരുന്നു.
പാലാക്കുളി പുഴയ്ക്കുകുറുകേ നിര്‍മിച്ച തടയണ
പുഴയോരംവരെ ടാറിട്ട റോഡുണ്ട്. പുഴയ്ക്ക് അധികം ആഴവുമില്ല. ഒന്നരമീറ്ററോളം മാത്രം താഴ്ചയുള്ള പുഴയില്‍ ചെളി അടിഞ്ഞുകൂടിയിട്ടില്ല. അതുകൊണ്ടുതന്നെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനും മറ്റും ഈ സ്ഥലം ഏറെ പ്രയോജനപ്പെടുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച തടയണ രണ്ടുവര്‍ഷം മുന്‍പാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തത്. പുഴയുടെ അരികുകെട്ടി സംരക്ഷിക്കുന്നതിനായി മന്ത്രി ഇരുപതുലക്ഷം രൂപ അനുവദിക്കുമെന്നുപറഞ്ഞെങ്കിലും അത് ഇതുവരെ ലഭിച്ചില്ല. സംരക്ഷണഭിത്തി കെട്ടി സുരക്ഷയൊരുക്കാത്തപക്ഷം തടയണ തകരാനിടയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
പൂപ്പാടമൊരുക്കി പ്രദേശവാസികള്‍
പ്രദേശത്ത് വന്നുപോകുന്നവരുടെ മാനസികോല്ലാസത്തിനായി പൂപ്പാടം നിര്‍മിക്കുന്നത് സമീപത്ത് താമസിക്കുന്നവരുടെ രീതിയാണ്. പുഴയരികിലും റോഡരികിലുമായി ഒട്ടേറെ തണല്‍മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും മറ്റുമാണ് തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞവര്‍ഷം നയനമനോഹരമായ ചെണ്ടുമല്ലിപ്പാടമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചതെങ്കില്‍ ഈവര്‍ഷം സൂര്യകാന്തിപ്പാടം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.
വേണം, കുട്ടികളുടെ പാര്‍ക്ക്
മാനന്തവാടി നഗരസഭയിലെ 31-ാം വാര്‍ഡിലുള്‍പ്പെടുന്ന പ്രദേശമാണിത്. പുഴയോരത്തും മറ്റുമായി മുക്കാല്‍ ഏക്കറോളം സ്ഥലം വെറുതേ കിടക്കുന്നുണ്ട്. രണ്ട് ലോമാസ്റ്റ് ലൈറ്റുകള്‍ സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മിച്ചാല്‍ വൈകുന്നേരങ്ങളും അവധിദിവസങ്ങളിലും വ്യായാമത്തിനുപറ്റിയ ഇടമാവും. കുട്ടികള്‍ക്ക് ആസ്വദിക്കാനുള്ള പാര്‍ക്ക് മാനന്തവാടിയില്‍ എവിടെയുമില്ല. ആകെയുള്ളത് മാനന്തവാടിയിലെ പഴശ്ശിപാര്‍ക്കാണെങ്കിലും ഇവിടെയുള്ള ഇരിപ്പിടവും കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങളും തുരുമ്പെടുത്തുനശിക്കുകയാണ്. കുട്ടികള്‍ക്കായുള്ള പാര്‍ക്ക് പാലാക്കുളിയില്‍ സജ്ജീകരിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. തടയണ പ്രയോജനപ്പെടുത്തി ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും തടസ്സമില്ല. മതിയായ ഇരിപ്പിടങ്ങളും മറ്റും ഒരുക്കി പ്രദേശത്തെ മികച്ച വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യമാണുയരുന്നത്.
പരിഹരിക്കണം സമൂഹവിരുദ്ധശല്യം
വിനോദസഞ്ചാരകേന്ദ്രമാക്കാനായി നാട്ടുകാര്‍ ആത്മാര്‍ഥമായി ഇടപെടുമ്പോഴും ഇവിടെയുള്ള സമൂഹവിരുദ്ധരുടെ ശല്യം തലവേദനയാവുന്നുണ്ട്. ഭക്ഷണവുമായി വാഹനങ്ങളിലെത്തി അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച് കടന്നുകളയുന്നവരുണ്ട്.
മദ്യക്കുപ്പികള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ച് പുഴയിലേക്കെറിഞ്ഞ് ശല്യം സൃഷ്ടിക്കുന്നവരുമുണ്ട്. അവധിനേരങ്ങളിലും രാത്രിയും മറ്റും പോലീസിന്റെ ശ്രദ്ധ ഈ ഭാഗത്ത് വേണമെന്നാണ് ആവശ്യം.
Kerala
12 വയസുകാരിയെ പീഡിപ്പിച്ച 42കാരന് നാല് ജീവപര്യന്തവും ലക്ഷം രൂപ പിഴയും; തടവുശിക്ഷ ജീവിതാവസാനം വരെ

പുനലൂർ: 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 42കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സീതത്തോട് ചിറ്റാർ പള്ളിനടയിൽ വീട്ടിൽ ജെയ് മോനെ (42) ആണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് റ്റി.ഡി. ബൈജു ആണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ജീവിതാവസാനം വരെ ആയിരിക്കുമെന്നും വിധിയിൽ പറയുന്നു. 2016 ജനുവരിയിലാണ് സംഭവം. ആര്യങ്കാവിലെ എസ്റ്റേറ്റിൽ മാതാവിനോടൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയെ ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രതി പീഡിപ്പിക്കുകയായിരുന്നു. എസ്റ്റേറ്റിൽവച്ച് പല ദിവസങ്ങളിലും പല സമയങ്ങളിലുമാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും പ്രസക്ത വകുപ്പുകൾ പ്രകാരം നാല് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക ഒടുക്കാത്ത പക്ഷം എട്ട് മാസം കഠിന തടവും അനുഭവിക്കണം. പിഴ ഒടുക്കിയാൽ ഈ തുക അതിജീവിതക്ക് നൽകാനും വിധിയിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ, ജില്ല ലീഗൽ സർവിസസ് അതോറിറ്റി അതിജീവിതക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിയിൽ പറയുന്നു. പ്രതിക്കെതിരെ മറ്റ് ജില്ലകളിൽ സമാനമായ പോക്സോ കേസുകളും മലപ്പുറം ജില്ലയിലെ കാളികാവ് പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസും നിലവിലുണ്ട്. പീഡനത്തിൽ തെന്മല എസ്.ഐ വി.എസ്. പ്രവീൺ ആണ് കേസ് രജിസ്റ്റർ ചെയ്ത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കെ.പി. അജിത് ഹാജരായി.
Kerala
ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍. ചിക്കബാനാവരയിലെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ലെനോവ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പ്രശാന്ത് നായര്‍ (40) ആണ് ജീവനൊടുക്കിയത്. യുവാവ് ഭാര്യയുമായി അസ്വാരസ്യത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. സോളദേവനഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Kerala
സ്‌കൂള്‍ തുറക്കുംമുമ്പ് യൂണിഫോം കൈയില്‍; 79.01 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുംമുമ്പ് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോം വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒന്നുമുതല്‍ എട്ടുവരെയുള്ള 13.16 ലക്ഷം കുട്ടികള്‍ക്ക് 600 രൂപ ക്രമത്തില്‍ 79.01 കോടി രൂപ അനുവദിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ സൗജന്യ യൂണിഫോം പദ്ധതി, സൗജന്യ കൈത്തറി യൂണിഫോം പദ്ധതി എന്നിങ്ങനെ രണ്ടു ഘടകങ്ങളായാണ് യൂണിഫോം വിതരണം. എല്‍.പി, യു.പി സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നുമുതല്‍ നാലുവരെയുള്ള എയ്ഡഡ് എല്‍.പി സ്‌കൂളുകളിലും കൈത്തറി വകുപ്പുവഴി കൈത്തറി യൂണിഫോം നല്‍കുന്നുണ്ട്. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച പകല്‍ 11.30ന് കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്