ദർശനം തുടങ്ങി,ശബരിമലയിൽ ഭക്തജനത്തിരക്ക്

തിരുവനന്തപുരം: ശബരിമലയിൽ ഇന്നലെ വൈകിട്ട് അഞ്ച് വരെ ദർശനത്തിനെത്തിയത് 83429 അയ്യപ്പഭക്തർ. ദർശനം തുടങ്ങിയ ശേഷമുള്ള കണക്കാണിത്. വെർച്വൽ ക്യൂ വഴിയും സ്പോട് ബുക്കിങിലൂടെയും എത്തിയവരുടെ കണക്കാണിത്. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയത് 39038 പേരാണ്. സ്പോട് ബുക്കിങ്ങിലൂടെ 4535 പേരും, ബുക്ക് ചെയ്ത ദിവസത്തിലല്ലാതെ 11042 പേരും എത്തി. 15 ന് ദർശനം ആരംഭിച്ചത് മുതൽ രാത്രി 12 മണിവരെ ആകെ എത്തിയത് 28814 ഭക്തരാണ്. വന്ന ഭക്തരെല്ലാം ദർശനം നേടി.