Connect with us

Kannur

സ്‌മൈൽ 2024: പഠനസഹായി പ്രകാശനവും അനുമോദനവും 18ന്

Published

on

Share our post

കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ സ്‌മൈൽ 2024 പദ്ധതിയുടെ ഭാഗമായി പഠന സഹായികളുടെ പ്രകാശനവും ഹയർ സെക്കണ്ടറി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നവംബർ 18ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും.


Share our post

Kannur

കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം;19 മുതൽ 23 വരെ പയ്യന്നൂരിൽ

Published

on

Share our post

കണ്ണൂർ: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 19 മുതൽ 23 വരെ പയ്യന്നൂരിൽ നടക്കും. നവംബർ 19 ന് വൈകുന്നേരം നാലിന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും.നവംബർ 18ന് രാവിലെ 11 മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. ആദ്യദിവസം തന്നെ വേദികൾ ഉണരും. 16 വേദികളിലായി 319 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. 15 ഉപജില്ലകളിലെ 10,695 കുട്ടികൾ മാറ്റുരയ്ക്കും. രചനാ മത്സരങ്ങൾ ഒന്നാം ദിവസം സമാപിക്കും. 249 ജനറൽ ഇനങ്ങളുണ്ടാവും. സംസ്‌കൃതം കലോത്സവത്തിന് 38 ഇനങ്ങളും അറബിക് കലോത്സവത്തിൽ 32 ഇനങ്ങളും ഉണ്ടാകും.

യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ഉപജില്ലകൾക്ക് ഓവറോൾ റോളിങ് ട്രോഫി നല്കും. ഓവറോൾ ഒന്ന്, രണ്ട് സ്ഥാനം ലഭിക്കുന്ന ഉപജില്ലകൾക്ക് റോളിങ്ങ് ട്രോഫി നൽകും. സംസ്‌കൃതം, അറബിക് കലോത്സവത്തിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന ഉപജില്ലകൾക്ക് റോളിങ് ട്രോഫി നൽകും. എല്ലാ വിഭാഗത്തിലെയും പോയിന്റ് കണക്കിലെടുത്ത് ഏറ്റവും കൂടുതൽ പോയിന്റുള്ള സ്‌കൂളിന് റോളിങ് ട്രോഫി ലഭിക്കും.23 ന് വൈകീട്ട് സമാപന സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും.


Share our post
Continue Reading

Kannur

കെ.എസ്.ആർ.ടി.സി കൊല്ലൂർ-മൂകാംബിക തീർഥയാത്ര

Published

on

Share our post

പയ്യന്നൂർ:കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും നവംബർ 23ന് കൊല്ലൂർ-മൂകാംബിക തീർഥയാത്ര സംഘടിപ്പിക്കുന്നു. 24ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒരാൾക്ക് 1230 രൂപയാണ് യാത്രാചെലവ്. മറ്റ് ചെലവുകൾ സ്വന്തം നിലയിൽ വഹിക്കണം.
കൂടാതെ, നവംബർ 24ന് പയ്യന്നൂരിൽ നിന്നും ഏകദിന വയനാട് ടൂറും സംഘടിപ്പിക്കുന്നു. എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയത്. ഒരാൾക്ക് 760 രൂപയാണ് യാത്രാ ചെലവ്. ഭക്ഷണവും മറ്റ് ചെലവുകളും സ്വന്തം വഹിക്കണം. ഫോൺ : 9745534123, 8075823384.


Share our post
Continue Reading

Kannur

“കഞ്ചാവ് വില്പന പരിശോധന കർശനമാക്കണം”ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മ

Published

on

Share our post

കണ്ണൂർ: അടുത്തിടെ കഞ്ചാവ് വില്പനയും നിരോധിധ പുകയില ഉൽപ്പന്നങ്ങളുടെയും വില്പന വ്യാപകമായ സാഹചര്യത്തിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവർക്കെതിരെ പോലീസും exise ഉദ്യോഗസ്ഥരും പരിശോധനയും നിയമ നടപടികളും കർശനമാക്കണമെന്നും തൂക്കം കണക്കാക്കി മാത്രം നിയമനടപടി എടുക്കുന്നത് മൂലം പലർക്കും അതിൽ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഉണ്ടാകുന്നത് എന്നും ആയതിനാൽ കർശനമായ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാ വണമെന്നും ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. അതിഥി തെഴിലാളികളിൽ നിന്നും ബാംഗ്ലൂർ , മറ്റു ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇത്തരം നിരോധിച്ച ഉത്പന്നങ്ങൾ ഇവിടേക്ക് എത്തുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് . അതുകൊണ്ടുതന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലേക്ക് എത്തുന്ന ബസ്സുകളിലും യാത്ര ട്രെയിന്നുകളിലും പരിശോധന കർശനമാക്കണമെന്നും ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു ഇത് സംബന്ധമായി വിളിച്ചു ചേർത്ത അടിയന്തിര മീറ്റിങ്ങിൽ കൂട്ടായ്മയുടെ ചെയർമാൻ മുബഷിറിന്റെ അധ്യക്ഷതയിൽ കെ.വി. സലീം, ഇഖ്‌ബാൽ , ഗസ്സലി, ഹാഷിം കലിമ, നസിർ താണ. എന്നിവർ സംസാരിച്ചു കൂട്ടായ്മയുടെ കൺവീനർ കെ. നിസാമുദ്ധീൻ സ്വാഗതവും ഷാഹിർ താണ നന്ദിയും പറഞ്ഞു.


Share our post
Continue Reading

Breaking News5 hours ago

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Kannur6 hours ago

കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം;19 മുതൽ 23 വരെ പയ്യന്നൂരിൽ

Kannur6 hours ago

സ്‌മൈൽ 2024: പഠനസഹായി പ്രകാശനവും അനുമോദനവും 18ന്

Kerala6 hours ago

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാം

Kannur6 hours ago

കെ.എസ്.ആർ.ടി.സി കൊല്ലൂർ-മൂകാംബിക തീർഥയാത്ര

Kerala6 hours ago

ശബരിമല തീർത്ഥാടനം:യാത്രയിൽ വാഹനത്തിന് തകരാർ സംഭവിച്ചാൽ സഹായത്തിന് എം.വി.ഡി

Kerala7 hours ago

ഓടിത്തുടങ്ങി ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍

Kannur7 hours ago

“കഞ്ചാവ് വില്പന പരിശോധന കർശനമാക്കണം”ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മ

Kerala7 hours ago

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ നിർദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്

India8 hours ago

ഖത്തറിൽ വാഹനാപകടം: മട്ടന്നൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!