“കഞ്ചാവ് വില്പന പരിശോധന കർശനമാക്കണം”ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മ

കണ്ണൂർ: അടുത്തിടെ കഞ്ചാവ് വില്പനയും നിരോധിധ പുകയില ഉൽപ്പന്നങ്ങളുടെയും വില്പന വ്യാപകമായ സാഹചര്യത്തിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവർക്കെതിരെ പോലീസും exise ഉദ്യോഗസ്ഥരും പരിശോധനയും നിയമ നടപടികളും കർശനമാക്കണമെന്നും തൂക്കം കണക്കാക്കി മാത്രം നിയമനടപടി എടുക്കുന്നത് മൂലം പലർക്കും അതിൽ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഉണ്ടാകുന്നത് എന്നും ആയതിനാൽ കർശനമായ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാ വണമെന്നും ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. അതിഥി തെഴിലാളികളിൽ നിന്നും ബാംഗ്ലൂർ , മറ്റു ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇത്തരം നിരോധിച്ച ഉത്പന്നങ്ങൾ ഇവിടേക്ക് എത്തുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് . അതുകൊണ്ടുതന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലേക്ക് എത്തുന്ന ബസ്സുകളിലും യാത്ര ട്രെയിന്നുകളിലും പരിശോധന കർശനമാക്കണമെന്നും ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു ഇത് സംബന്ധമായി വിളിച്ചു ചേർത്ത അടിയന്തിര മീറ്റിങ്ങിൽ കൂട്ടായ്മയുടെ ചെയർമാൻ മുബഷിറിന്റെ അധ്യക്ഷതയിൽ കെ.വി. സലീം, ഇഖ്‌ബാൽ , ഗസ്സലി, ഹാഷിം കലിമ, നസിർ താണ. എന്നിവർ സംസാരിച്ചു കൂട്ടായ്മയുടെ കൺവീനർ കെ. നിസാമുദ്ധീൻ സ്വാഗതവും ഷാഹിർ താണ നന്ദിയും പറഞ്ഞു.