Connect with us

Kerala

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരും. 3 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Kerala

കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

Published

on

Share our post

ബെംഗളൂരു: കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുൽപ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.


Share our post
Continue Reading

Kerala

സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര അന്തരിച്ചു

Published

on

Share our post

മൂവാറ്റുപുഴ: പ്രശസ്ത സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര അന്തരിച്ചു. 78 വയസ്സായിരുന്നു. മൂവാറ്റുപുഴ പുഴക്കര സ്വദേശിയായ മുഹമ്മദ് ആറു പതിറ്റാണ്ടിലേറെ നാടക രചയിതാവ്, നടൻ, സംവിധായകൻ തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പടനയിച്ച വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന കഥാപാത്രത്തെ പുഴക്കര വേദികളിൽ അവതരിപ്പിച്ചത് നാടകപ്രേമികളായ മൂവാറ്റുപുഴയിലെ പഴയ തലമുറക്ക്​ ആവേശം പകരുന്ന ഓർമയാണ്. കട്ടബൊമ്മന്‍ എന്ന വിളിപ്പേരുകൂടി നേടിക്കൊടുത്തു ഈ പ്രകടനം. വിശ്വരൂപം, പർവ്വസന്ധി തുടങ്ങിയവയാണ്​ മറ്റു നാടകങ്ങൾ. കലിയുഗ കലാസേന, കോഴിക്കോട് മ്യൂസിക്കൽ തിയറ്റേഴ്സ്, കോഴിക്കോട് കലാ കേന്ദ്രം തുടങ്ങിയ കലാസമിതികളിൽ പ്രവർത്തിച്ചു. മൂവാറ്റുപുഴയിലെ കലാകാരന്മാർ ചേർന്ന് രൂപവത്​കരിച്ച ‘കലയരങ്ങിന്റെ’ സ്ഥാപകനാണ്​. നിരവധി സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്​. ഭാര്യ: ആമിന. മക്കൾ: ആലിഷ, അജാസ്, ജാനിഷ്. മരുമക്കൾ: ഷീബ, സർജു, മജീദ്​. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക്​ 12 ന് വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളി ഖബർസ്ഥാനിൽ.


Share our post
Continue Reading

Trending

error: Content is protected !!