ശബരിമല തീർഥാടനം:ഏഴു പ്രത്യേക തീവണ്ടികൾ അനുവദിച്ചു, 11 എണ്ണംകൂടി വരും

Share our post

ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയിൽവേ ആദ്യഘട്ടത്തിൽ ചെങ്ങന്നൂർവഴി ഏഴു പ്രത്യേക തീവണ്ടികൾ ഓടിക്കും. ഇവയ്ക്ക് ചങ്ങനാശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. രണ്ടാംഘട്ടത്തിൽ 11 സ്പെഷ്യൽ തീവണ്ടികളോടിക്കാനുള്ള നിർദേശം ദക്ഷിണറെയിൽവേ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗത്തിനു സമർപ്പിച്ചു.തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി. ബെംഗളൂരു (06083/83), മൗലാ അലി (ഹൈദരാബാദ്)-കൊല്ലം (07141/42), ഹുസൂർ സാഹിബ് നന്ദേഡ്-കൊല്ലം (07139/40), എം.ജി.ആർ. ചെന്നൈ – കൊല്ലം എ.സി. ഗരീബ് എക്സ്‌പ്രസ് (06119/20), എം.ജി.ആർ. ചെന്നൈ- കൊല്ലം (06117/18), എം.ജി.ആർ. ചെന്നൈ- കൊല്ലം (06113/14), എം.ജി.ആർ. ചെന്നൈ- കൊല്ലം (06111/12) എന്നീ തീവണ്ടികളാണ് അനുവദിച്ചത്. തീർഥാടകരുടെയും യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച്, തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പനുവദിച്ചു. മണ്ഡലകാലം പരിഗണിച്ച് ഈ മാസം 16 മുതൽ അടുത്തമാസം 20 വരെയാണ് താത്കാലികമായി സ്റ്റോപ്പനുവദിച്ചിരിക്കുന്നത്.

നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റിന് ചെങ്ങന്നൂരിൽ സ്റ്റോപ്പാവശ്യപ്പെട്ട് ചെങ്ങന്നൂരിൽ നടന്ന അവലോകനയോഗത്തിലും റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്തുനൽകിയിരുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. യാത്രക്കാരുടെ എണ്ണവും വരുമാനവും അടിസ്ഥാനപ്പെടുത്തി സ്റ്റോപ്പ് ഡിസംബർ 20-നു ശേഷം സ്ഥിരപ്പെടുത്തുന്ന നടപടികൾ റെയിൽവേ സ്വീകരിക്കും. കോട്ടയംവരെയുള്ള അഞ്ചു പ്രത്യേക തീവണ്ടികൾ നീട്ടണമെന്നാവശ്യപ്പെട്ട് റെയിൽവേക്കു കത്തുനൽകിയെന്ന് എം.പി. അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!