സി.ബി.ഐ ചമഞ്ഞ് മൂന്ന് കോടിയിലേറെ രൂപ തട്ടിയ സംഘത്തിലെ കണ്ണി അറസ്റ്റിൽ

കണ്ണൂർ: സി.ബി.ഐ ചമഞ്ഞ് മൂന്ന് കോടിയിലേറെ രൂപ തട്ടിയ സംഘത്തിലെ കണ്ണി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി എം.പി ഫഹ്മി ജവാദ് (22) ആണ് അറസ്റ്റിലായത്.പാളിയത്ത് വളപ്പ് സ്വദേശി കെ. വി ഭാർഗവനാണ് തട്ടിപ്പിനിരയായത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കീർത്തി ബാബുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.