ആയുഷ്മാൻ ഭാരത് വിശദാംശംങ്ങൾ പ്രഖ്യാപിക്കണം; സീനിയർ സിറ്റിസൺസ് ഫോറം

പേരാവൂർ: 70 വയസ് തികഞ്ഞവർക്ക് കേന്ദ്രം പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസിന്റെ വിശദവിവരങ്ങൾ കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റിയും ജില്ലാ സമ്മേളന സംഘാടക സമിതിയുംആവശ്യപ്പെട്ടു. പദ്ധതിയെക്കുറിച്ച് ഗുണഭോക്താക്കൾക്കുള്ള സംശയങ്ങൾ ദുരീകരിക്കാനാവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും സംയുക്ത യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അബ്രഹാം തോണക്കര അധ്യക്ഷത വഹിച്ചു. മാലൂർ.പി.കുഞ്ഞികൃഷ്ണൻ, കെ.സി. വേണുഗോപാലൻ, ഗംഗാധരൻ കോലഞ്ചിറ, കെ.പദ്മനാഭൻ, കെ.കെ.മുകുന്ദൻ, കെ.രവീന്ദ്രൻ, സി.നാരായണൻ, എം.പി.ഭട്ടതിരിപ്പാട്, ബാവ നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജനുവരി രണ്ടിന് പേരാവൂരിൽ വിളംബര ജാഥ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.