മരുന്നുൽപാദനം ലാഭകരമല്ല; മരുന്നുകളുടെ വില 50 ശതമാനം കൂട്ടി

ഡൽഹി: മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം. 8 അവശ്യ മരുന്നുകളുടെ വില 50 ശതമാനം വരെയാണ് മരുന്നുകൾക്ക് വില ഉയർത്തിയത്. മരുന്നുൽപാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻ.പി.പി.എയുടെ നടപടി. എന്നാൽ ചികിത്സാ ചിലവ് കാരണം ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത രോഗികൾക്ക് കേന്ദ്രസർക്കാരിൻ്റെ തീരുമാനം ഇരുട്ടടിയാകും.