ബ്രിട്ടീഷ് നടന്‍ തിമൊത്തി വെസ്റ്റ് അന്തരിച്ചു

Share our post

ലണ്ടന്‍: വിഖ്യാത ബ്രിട്ടീഷ് നടന്‍ തിമൊത്തി വെസ്റ്റ് (90) അന്തരിച്ചു. നവംബര്‍ 12-നായിരുന്നു മരണം. അരങ്ങിലെയും പുറത്തെയും ദീര്‍ഘവും അസാധാരണവുമായ ജീവിതത്തിന് ശേഷം ഞങ്ങളുടെ പ്രിയങ്കരനായ പിതാവ് അന്തരിച്ചുവെന്ന് മക്കളായ ജൂലിയറ്റ്, സാമുവല്‍, ജോസഫ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രുനല്ല സ്‌കെയില്‍സാണ് വെസ്റ്റിന്റെ ഭാര്യ.ടെലിവിഷന്‍ പരമ്പരകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയനായ തിമൊത്തി അവതാരകന്‍ എന്ന നിലയ്ക്കും പ്രശസ്തനായിരുന്നു. നോട്ട് ഗോയിങ് ഔട്ട്, ബ്ലേക്ക് ഹൗസ്, ജെന്റില്‍മാന്‍ ജാക്ക് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ഏറെ ജനപ്രീതി നേടി. ജോസഫ് സ്റ്റാലിന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരെ തിരശ്ശീലയില്‍ അവതരിപ്പിച്ചതിലൂടെ കയ്യടി നേടിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!