Kannur
ജനശതാബ്ദിയിൽ റിസർവേഷൻ ക്രമീകരണം പാളുന്നു;വിൻഡോ സീറ്റ് ബുക്ക് ചെയ്താൽ കിട്ടുന്നത് മറ്റു സീറ്റുകൾ
കണ്ണൂർ: കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയിലെ (12081/12082) റിസർവേഷൻ സീറ്റ് ക്രമീകരണം പാളുന്നു. വിൻഡോ സീറ്റ് ബുക്ക് ചെയ്താൽ യാത്രക്കാരൻ ഇരിക്കേണ്ടത് മറ്റൊരു സീറ്റിൽ. പുതിയ കോച്ചിനനുസരിച്ചുള്ള ഇരിപ്പിടമല്ല ബുക്ക് ചെയ്തതിന് ശേഷം കിട്ടുന്നത്. ഡി-ഒൻപതിൽ 11-ാം നമ്പർ സീറ്റ് (വിൻഡോ വശം) റിസർവ് ചെയ്ത് കിട്ടിയ യാത്രക്കാരൻ വണ്ടിയിൽ കയറിയപ്പോൾ കിട്ടിയത് മധ്യത്തിലുള്ള സീറ്റ്. ഇതുസംബന്ധിച്ച് യാത്രക്കാരിൽ വ്യാപക പരാതി ഉയർന്നു കഴിഞ്ഞു. ജനശതാബ്ദി എൽ.എച്ച്.ബി. (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറിയതോടെയാണ് പ്രശ്‌നം വന്നത്.
പരമ്പരാഗത കോച്ചിലും എൽ.എച്ച്.ബി.യിലും 106 സീറ്റാണെങ്കിലും സീറ്റ് ക്രമീകരണത്തിൽ വന്ന മാറ്റമാണ് പ്രശ്‌നമായത്. റിസർവേഷൻ കാര്യങ്ങൾ നിയന്ത്രിക്കുന്ന റെയിൽവേയുടെ ക്രിസിൽ (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം) മാറ്റം വരുത്തിയാൽ മാത്രമേ ഇത് പരിഹരിക്കാനാകൂ. ജനശതാബ്ദി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറിയെങ്കിലും അനുയോജ്യമല്ലാത്ത സീറ്റ് യാത്ര ദുഷ്‌കരമാക്കുന്നതായി യാത്രക്കാർ നേരത്തേ പരാതി അറിയിച്ചിരുന്നു.‘എൽ’ ആകൃതിയിൽ കുത്തനെയാണ് സീറ്റ്. ഇതിൽ ചാരിയിരിക്കുന്നതിൽ പ്രയാസം ഉണ്ടാക്കുന്നു. പഴയ കോച്ചിൽ സീറ്റുകൾ വേർതിരിച്ചിരുന്നു. എന്നാൽ മൂന്നുപേർക്കിരിക്കാവുന്ന ഒറ്റ സീറ്റായാണ് ഇപ്പോഴത്തെ ക്രമീകരണം.
Kannur
ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ
ചക്കരക്കല്ല്: ചക്കരക്കല്ലിൽ നിർത്തിയിട്ട ഒാട്ടോയിൽനിന്ന് പണം കവർന്ന പ്രതി പിടിയിൽ. പുതിയതെരു ചിറക്കൽ സ്വദേശി നൗഷാദിനെ (56)യാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം. ടൗണിൽ നിർത്തിയിട്ട ഓട്ടോയിൽനിന്ന് 30,000 രൂപയും വിലപിടിപ്പുള്ള രേഖകളും മോഷ്ടിക്കുകയായിരുന്നു. ഇരിവേരി സി.എച്ച്.സിക്ക് എതിർവശത്ത് വില്ലേജ് ഓഫിസിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ. ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് പണവും രേഖകളും മോഷ്ടിച്ചത്.ഈ സംഭവത്തിൽ ഓട്ടോ ഡ്രൈവർ റാഷിദ് ചക്കരക്കല്ല് പൊലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച രാവിലെയോടെ പ്രതിയെ പൊലീസ് ചിറക്കലിൽവെച്ചാണ് അറസ്റ്റ് ചെയ്തത്.
Kannur
ഓൺലൈൻ വിസ തട്ടിപ്പ്: യുവാവിന് നഷ്ടമായത് 18000 രൂപ
കണ്ണൂർ: വിസ തട്ടിപ്പിൽ കുടുങ്ങിയ യുവാവിന് ഓൺലൈനിലൂടെ 18,000 രൂപ നഷ്ടമായി. തിലാനൂർ സ്വദേശിക്കാണ് പണം നഷ്ടമായത്. ഓൺലൈൻ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട വ്യക്തിക്കാണ് ഗൂഗ്ൾപേ വഴി തുക അയച്ചത്.ദുബൈയിലെ പ്രമുഖ കമ്പനിയായ ആർക്കേഡ് സ്റ്റാർ കൺസ്ട്രക്ഷൻ എൽ.എൽ.സി എന്ന സ്ഥാപനത്തിലേക്ക് നിയമനത്തിന് എന്നു പറഞ്ഞാണ് വിസ വാഗ്ദാനം ചെയ്തത്. കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന രേഖകളും വാട്സ്ആപ്പിൽ അയച്ചുനൽകി.
Kannur
പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണ യുവാവിന് അത്ഭുത രക്ഷപ്പെടല്‍
കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണയാളെ ആർ.പി.എഫും പൊലീസും യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി.ചെറുവത്തൂർ സ്വദേശി രമേഷ് ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. റെയിൽവെ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോമിൽ വച്ചാണ് സംഭവം.സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യങ്ങളിൽ വൈറലാണ്.ആർ.പി.എഫ് കോൺസ്റ്റബിൾ പുരുഷോത്തമനും റെയിൽവേ പൊലീസ് ഓഫീസർ ലഗേഷും മറ്റൊരു യാത്രക്കാരനും ഓടിയെത്തി രമേഷിനെ ട്രെയിന് അടിയിൽ പെടാതെ വലിച്ച് എടുക്കുകയായിരുന്നു. സമാനമായ സംഭവം രണ്ട് മാസം മുൻപ് ഇതെ സ്റ്റേഷനിൽ നടന്നിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു