Connect with us

THALASSERRY

തലശ്ശേരി-എടക്കാട് റെയിൽവെ ഗേറ്റുകൾ അടച്ചിടും

Published

on

Share our post

തലശ്ശേരി-എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ എൻ.എച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് നവംബർ 14ന് രാവിലെ എട്ട് മുതൽ 15 ന് രാത്രി 11 വരെയുംഎടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള എൻ. എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) ലെവൽ ക്രോസ് നവംബർ 16ന് രാവിലെ എട്ട് മുതൽ 17ന് രാത്രി 11 വരെയുംഎടക്കാട-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള താഴെ ചൊവ്വ-ആയിക്കര (സ്പിന്നിങ് മിൽ) ലെവൽ ക്രോസ് നവംബർ 18 ന് രാവിലെ എട്ട് മുതൽ 21 ന് രാത്രി 11 മണിവരെയും അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.


Share our post

THALASSERRY

മാക്കുനി പൊന്ന്യംപാലം ബൈപാസ് റോഡിൽ ഗതാഗതം നിരോധിച്ചു

Published

on

Share our post

തലശ്ശേരി: മാക്കുനി പൊന്ന്യം പാലം ബൈപാസ് റോഡിൽ ടാറിംഗ് നടത്തേണ്ടതിനാൽ ഇതുവഴി നവംബർ 18 മുതൽ 20 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മേലെ ചമ്പാട്-പൊന്ന്യം പാലം വഴിയും കതിരൂർ-കൂത്തുപറമ്പ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൊന്ന്യം പാലം-മേലെ ചമ്പാട് റോഡിലൂടെയും കടന്നു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് തലശ്ശേരി ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


Share our post
Continue Reading

THALASSERRY

പുന്നോൽ പെട്ടിപ്പാലം ഉദ്യാനമാകും

Published

on

Share our post

തലശേരി: തലശേരി നഗരസഭയുടെ നേതൃത്വത്തിൽ പുന്നോൽ പെട്ടിപ്പാലത്തെ 80 വർഷമായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യുന്നു. പെട്ടിപ്പാലം ഇനി സുന്ദരതീരമായി മാറും. മാലിന്യം നീക്കാൻ നഗരസഭ രണ്ടുമാസം മുമ്പ്‌ സ്വകാര്യ കമ്പനിയുമായി അഞ്ചുകോടിയുടെ കരാറുണ്ടാക്കിയിരുന്നു. മാലിന്യം നീക്കുന്നതിന്റെ ഭാഗമായി യന്ത്രം സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ഇനി പരീക്ഷണാടിസ്ഥാനത്തിൽ പ്രവൃത്തി തുടങ്ങും.പഴകിയ മാലിന്യം 12 ഇനമായി വേർതിരിച്ച്‌ വിവിധകേന്ദ്രങ്ങളിൽ കൊണ്ടുപോകും. പ്ലാസ്‌റ്റിക്‌ മാലിന്യം സിമന്റ്‌ ഫാക്‌ടറിയിലെത്തിച്ച്‌ സംസ്‌കരിക്കും. മുൻകാലത്ത്‌ മാലിന്യത്തിനുമേൽ മണ്ണിട്ട്‌ മൂടുന്നതായിരുന്നു രീതി. ഇത്തരത്തിൽ മൂടിയ മാലിന്യം കുഴിച്ചെടുത്ത്‌ വേർതിരിച്ച്‌ സംസ്‌ക്കരിക്കുകയും ഖനനംചെയ്യുന്ന മണ്ണ്‌ അവിടെത്തന്നെ നിക്ഷേപിക്കുകയുംചെയ്യും.
മാലിന്യം നീക്കിയതിനുശേഷം പ്രദേശത്ത് ടർഫ്, പാർക്ക് എന്നിവയും കായിക പരിശീലനത്തിനുള്ള ഗ്രൗണ്ടും നിർമിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. തീരദേശ പരിപാലന നിയമത്തിന് കീഴിൽ വരുന്ന പ്രദേശമായതിനാൽ നിർമാണ പ്രവൃത്തിക്ക്‌ പരിമിതിയുണ്ട്.

നീക്കുന്നത്‌ 
അഞ്ചരയേക്കറിലെ 
നഗരമാലിന്യം

1927 മുതൽ 2012 വരെ കാലയളവിലാണ് ഇവിടെ മാലിന്യം തള്ളിയത്. 144111 ക്യൂബിക് മീറ്റർ മാലിന്യം നീക്കേണ്ടി വരുമെന്ന് ജില്ലാ ശുചിത്വമിഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. നഗരസഭ എൻജിനിയറിങ് വിഭാഗം തുടർന്ന് നടത്തിയ പരിശോധനയിൽ 56.888 എം. ക്യൂബിക്‌ മാലിന്യമുണ്ടെന്ന് കണ്ടെത്തി. എട്ട്‌ ഏക്കർ മാലിന്യ കേന്ദ്രത്തിൽ അഞ്ചര ഏക്കറിലാണ് മാലിന്യമുള്ളത്. ബയോമൈനിങ്ങിലൂടെയാണ് മാലിന്യം നീക്കുക.
90 ദിവസത്തിനകം 
പൂർത്തിയാക്കും-–
കെ.എം ജമുനാറാണി എം.സി.കെ കുട്ടി എൻജിനിയറിങ് പ്രൊജക്ട് ലിമിറ്റഡുമായാണ് നഗരസഭ കരാറായത്. യന്ത്രങ്ങൾ സ്ഥാപിച്ച് മാലിന്യം നീക്കുന്ന പ്രവൃത്തി ആരംഭിച്ചാൽ 90 ദിവസത്തിനകം പൂർത്തിയാക്കാനാണ് കരാർ. മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ മാത്രമേ മണ്ണ് നീക്കാൻ കഴിയുകയുള്ളൂ.


Share our post
Continue Reading

THALASSERRY

സർക്കാരിന്റെ കരുതൽ, അവർ പറക്കും, പുതിയ ഉയരങ്ങളിലേക്ക്‌

Published

on

Share our post

തലശേരി:പഠനം പൂർത്തീകരിക്കും മുമ്പേ വൻകിട കമ്പനികളിൽ ഉയർന്ന ജോലി നേടി പാലക്കാട് ജില്ലയിലെ 21 പെൺകുട്ടികൾ. പാലക്കാട് ജില്ലാ പഞ്ചായത്ത് പട്ടികജാതി വിദ്യാർഥിനികൾക്കായി നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി തലശേരി എൻടിടിഎഫുമായി സഹകരിച്ച് നടപ്പാക്കിയ തൊഴിലധിഷ്ഠിത കോഴ്സ് വിജയകരമായി പൂർത്തീകരിച്ച മുഴുവൻ കുട്ടികൾക്കും നിയമന ഉത്തരവ് ലഭിച്ചു.തലശേരി എൻ.ടി.ടിഎഫിൽനിന്നും സിഎൻസി വെർട്ടിക്കൽ മില്ലിങ് ആൻഡ് ടേണിങ് കോഴ്സ് പൂർത്തീകരിച്ച പെൺകുട്ടികൾക്കാണ് നിയമനം ലഭിച്ചത്‌. ഫ്രാൻസ് ആസ്ഥാനമായ എയ്റോ സ്പേസ് കമ്പനിയായ ക്രൗസറ്റ് മെക്രാട്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് ബംഗളൂരു, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് കോമ്പൺസ് നിർമിത കമ്പനിയായ എസ്എഫ്ഒ ടെക്നോളജി കൊച്ചിൻ തുടങ്ങിയ കമ്പനികളിലാണ്‌ ജോലി.

ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ പത്തുമാസത്തെ പരിശീലനത്തിന് വരുന്ന ചെലവ്, തൊഴിൽ കണ്ടെത്താനുള്ള മാർഗം, താമസം, ഭക്ഷണം യാത്രാബത്ത, പോസ്റ്റ് പ്ലേസ്മെന്റ് ഉൾപ്പെടെ എല്ലാം സൗജന്യമായി ലഭിക്കും. എസ്എസ്എൽസി, പ്ലസ് ടു ,ബിരുദം, ഐടിഐ വിജയിച്ച കുട്ടികളെ എഴുത്തുപരീക്ഷ ,അഭിമുഖം കൗൺസലിങ്‌ എന്നിവയിലൂടെയാണ്‌ തെരഞ്ഞെടുത്തത്‌. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ് വിദ്യാർഥിനികളിൽ ഏറെയും.
തലശേരി പാലയാട് അസാപ് എൻടിടിഎഫ് കേന്ദ്രത്തിൽചേർന്ന നിയമന ഉത്തരവ് വിതരണച്ചടങ്ങിൽ പ്രിൻസിപ്പൽ ആർ അയ്യപ്പൻ അധ്യക്ഷനായി. പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമൻകുട്ടി, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ എസ് ശ്രീജ എന്നിവർ ഉത്തരവ് വിതരണം ചെയ്തു.
വി കെ രാധാകൃഷ്ണൻ, എ രൺധീർ, ഷീമ പി പി, രത്നേഷ്, ടി പി കെ തിലകൻ എന്നിവർ സംസാരിച്ചു. സീനിയർ ഓഫീസർ വികാസ് പലേരി സ്വാഗതം പറഞ്ഞു.


Share our post
Continue Reading

Breaking News4 hours ago

നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി

Kerala4 hours ago

മണ്ഡല മകരവിളക്ക് മഹോത്സവം, ശബരിമല നട നാളെ തുറക്കും

India4 hours ago

മരുന്നുൽപാദനം ലാഭകരമല്ല; മരുന്നുകളുടെ വില 50 ശതമാനം കൂട്ടി

Kerala4 hours ago

31 തദ്ദേശ വാർഡുകളിൽ ഡിസംബർ പത്തിന്‌ ഉപതെരഞ്ഞെടുപ്പ്‌

THALASSERRY4 hours ago

മാക്കുനി പൊന്ന്യംപാലം ബൈപാസ് റോഡിൽ ഗതാഗതം നിരോധിച്ചു

Kannur4 hours ago

കണ്ണൂർ ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

Kerala5 hours ago

കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള വാഹനങ്ങൾക്ക് നിരോധനം

Kerala5 hours ago

കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ്

Kerala5 hours ago

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കാന്‍ വാട്‌സാപ്പില്‍ മെസേജ് വരില്ല;മുന്നറിയിപ്പുമായി എം.വി.ഡി

Kerala5 hours ago

വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!